വിനോദസഞ്ചാരം: ജി.സി.സിയിൽ കൂടുതൽ പണം ചെലവഴിക്കുന്നത് കുവൈത്തികൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യാന്തര വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ പണം ചെലവഴിക്കുന്നതിൽ ജി.സി.സി രാജ്യങ്ങളിൽ കുവൈത്തികൾ ഒന്നാമത്.
അന്തർ ദേശീയ ടൂർ ഓർഗനൈസേഷെൻറ കണക്കുകൾ ഉദ്ധരിച്ച് സൗദി പത്രമായ അൽ മുവാതിൻ ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് ഒരു കുവൈത്തി പൗരൻ പ്രതിവർഷം വിദേശയാത്രക്കും ഉല്ലാസത്തിനുമായി വരുമാനത്തിെൻറ 11 ശതമാനം ചെലവഴിക്കുന്നുണ്ട്. മറ്റ് ജി.സി.സി പൗരന്മാരെ അപേക്ഷിച്ച് ഇത് കൂടുതലാണ്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം സൗദി പൗരനാണ്. പ്രതിവർഷം വരുമാനത്തിെൻറ ഏഴുശതമാനമാണ് സൗദി പൗരൻ ചെലവഴിക്കുന്നത്.
ഖത്തർ പൗരൻ (5.7), യു.എ.ഇ പൗരൻ (4.6 ശതമാനം), ഒമാനി (3.3 ശതമാനം), ബഹ്റൈനി (2.1 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ജി.സി.സി പൗരന്മാർ വിനോദത്തിനുവേണ്ടി ചെലവഴിക്കുന്നതിെൻറ തോത്.
ഇടത്തരം വരുമാനക്കാരനായ ഒരു ജി.സി.സി പൗരൻ 1770 ഡോളർ വിനോദത്തിന് ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ . ഈ വർഷം ജി.സി.സി പൗരന്മാരിൽ 40 ശതമാനമാണ് യൂറോപ്പ് സന്ദർശിച്ചത്. ഇതിൽ ശരാശരി ഒരാൾ 1000 ഡോളർ ചെലവഴിച്ചെന്നാണ് കണക്ക്. യൂറോപ്പിലെ ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കാണ് ജി.സി.സി നാടുകളിൽനിന്ന് കൂടുതൽ പേർ പോകുന്നത്. തുർക്കി, ജർമനി, ജോർജിയ, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ബോസ്നിയ, ഗ്രീസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളാണ് കുവൈത്തികളുൾപ്പെടെ ജി.സി.സി പൗരന്മാർ പിന്നീട് തെരഞ്ഞെടുക്കുന്നത്. ജി.സി.സിയിൽനിന്ന് യുവാക്കളാണ് വിനോദയാത്രകൾ കൂടുതൽ നടത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
