മരുന്ന് ഫലിക്കുന്നില്ലെങ്കിൽ ആരോഗ്യമന്ത്രാലയത്തെ അറിയിക്കാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മരുന്നുകളുടെ ഗുണമേന്മ സംബന്ധിച്ച പരാതികൾ ആരോഗ്യമന് ത്രാലയത്തെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മരുന്നുകൾ ഫലിക്കുന്നില്ലെങ്കിലും പാർശ്വഫലങ്ങൾ കണ്ടാലും അധികൃതരെ അറിയിക്കാം. ന്യായമായ പരാതികളിൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അസിസ്റ്റൻസ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു. ചില മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ലൈസൻസ് പിൻവലിക്കാനും മരവിപ്പിക്കാനും മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. യൂറോപ്യൻ യൂനിയനിലെയും അമേരിക്കയിലെയും ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പുകളുടെയും ജി.സി.സി, അറബ് രാഷ്ട്രങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെയും ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ചില മരുന്നുൽപന്നങ്ങൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങുന്നത്. വേണ്ടത്ര ഗുണമേന്മയില്ലാത്തതിനാലും പാർശ്വഫലങ്ങൾ കാണുന്നതിനാലുമാണ് നടപടി സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
