വണ്ടിയോടിക്കുന്നവർ ശ്രദ്ധിക്കുക; ഫത്താഹ് അൽ അലി വീണ്ടും വരുന്നു
text_fieldsകുവൈത്ത് സിറ്റി: ഗതാഗത നിയമം നടപ്പാക്കുന്നതിലെ കാർക്കശ്യത്തിെൻറ പേരിൽ ശ്രദ്ധേയനായിരുന്ന റിട്ട. ലെഫ്റ്റനൻറ് ജനറൽ അബ്ദുൽ ഫത്താഹ് അൽ അലിയെ സർക്കാർ തിരിച്ചുവിളിച്ചു. രണ്ടുവർഷം മുമ്പ് വിരമിച്ച അബ്ദുൽ ഫത്താഹ് അൽ അലിയെ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഖാലിദ് അൽ ജർറാഹ് അസ്സബാഹ് പ്രത്യേക ഉത്തരവിലൂടെ നിയമിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവായി ഒരുവർഷത്തേക്കാണ് നിയമനം. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത് ഉൾപ്പെടെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശിപാർശകൾ സമർപ്പിക്കുക എന്നതാണ് പുതിയ പദവിയിൽ അദ്ദേഹത്തെ ഏൽപിച്ചിട്ടുള്ള ദൗത്യം.
അപകടങ്ങളുടെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരുടെയും എണ്ണം കൂടിയ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ ഇദ്ദേഹം മന്ത്രിക്ക് സമർപ്പിക്കും. ഗതാഗത വകുപ്പ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയെന്ന നിലയിൽ നിയമം നടപ്പാക്കുന്നതിലെ കാർക്കശ്യം കാരണം വിദേശികളുടെ പേടിസ്വപ്നമായിരുന്നു അബ്ദുൽ ഫത്താഹ് അൽ അലി. കാർക്കശ്യത്തിെൻറ പേരിൽ അന്ന് അദ്ദേഹത്തിെൻറ പേരിൽ വിമർശനവുമുണ്ടായിരുന്നു. എന്നാൽ, താൻ നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ഇതുസംബന്ധിച്ച് അദ്ദേഹത്തിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
