വിനോദ സഞ്ചാര മേഖലയിൽ ഉണർവിെൻറ ലക്ഷണങ്ങളെന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിനോദസഞ്ചാര മേഖലയിൽ ഉണർവിെൻറ ലക്ഷണങ്ങൾ കാണുന്നതായി വിനോദ സഞ്ചാര മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി യൂസുഫ് മുസ്തഫ പറഞ്ഞു. പുതിയ ഹോട്ടലുകളും റിസോർട്ടുകളും അപ്പാർട്ട്മെൻറുകളും നിർമിക്കാൻ അനുമതി തേടി നിരവധി അപേക്ഷകളാണ് വരുന്നത്. ഇത് രാജ്യത്തിെൻറ വിനോദസഞ്ചാര ഭാവിയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്. ജി.സി.സിയിലെയും അറബ് മേഖലയിലെയും മറ്റുലോക രാജ്യങ്ങളിലെയും സേവനങ്ങളെ വെല്ലുന്നതായിരിക്കണം സന്ദർശകർക്ക് കുവൈത്തിൽനിന്ന് നൽകുന്നതെന്നാണ് ആഗ്രഹിക്കുന്നത്. ഇൗ അടിസ്ഥാനത്തിലാണ് നിർമാണങ്ങൾക്ക് അനുമതി തേടുന്നവർക്ക് നൽകുന്ന മാർഗനിർദേശം.
ആകർഷകമായ ടൂറിസം കേന്ദ്രമാവാനുള്ള ശേഷി കുവൈത്തിനുണ്ട്. ആഭ്യന്തര ടൂറിസവും അന്താരാഷ്ട്ര ടൂറിസവും പ്രോത്സാഹിപ്പിക്കും. വിദേശികളെയും വിദേശ നിക്ഷേപവും ആകർഷിക്കാൻ കഴിയുന്ന പരിതസ്ഥിതി ഇവിടെയുണ്ട്. എന്നാൽ, സ്വകാര്യമേഖലയെ കൂടി ഉൾപ്പെടുത്തി കൃത്യമായ പ്രവർത്തന പരിപാടി വേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കുവൈത്തിെൻറ ടൂറിസം മേഖലയിൽനിന്നുള്ള വരുമാനം ജി.ഡി.പിയുടെ രണ്ടു ശതമാനം മാത്രമാണ്. ടൂറിസ്റ്റുകളെ തൃപ്തിപ്പെടുത്തുന്ന ആഡംബര ഹോട്ടലുകളും അപ്പാർട്ട്മെൻറുകളും രാജ്യത്ത് വേണ്ടത്രയില്ല. നിലവിൽ ഉള്ളത് ഡിമാൻഡുമായി താരതമ്യം ചെയ്യുേമ്പാൾ വളരെ പരിമിതമാണ്. ഇൗ സാഹചര്യത്തിൽ മാറ്റം വരുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
