കുട്ടികൾക്കിടയിലെ കുറ്റകൃത്യങ്ങൾ കൂടിയതായി റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കുട്ടികൾ പ്രതികളായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി റിപ്പോർട്ട്. നീതിന്യായ മന്ത്രാലയത്തിലെ ജുവൈനൽ പ്രോസിക്യൂഷൻ വിഭാഗം തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. 2017ൽ രാജ്യത്ത് 1880 കുറ്റകൃത്യങ്ങളാണ് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായത്. 2071 കുട്ടികളാണ് ഇതിലെ പ്രതികൾ. 809 പേർക്കെതിരെയാണ് ജവൈൈനൽ കോടതി വിധി നടപ്പാക്കിയത്. ഇതിൽതന്നെ 78 പേരെ ശിക്ഷണം നൽകുന്നതിനുവേണ്ടി പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയാണുണ്ടായത്. 19 കുട്ടികളെ സ്വഭാവസംസ്കരണ വിഭാഗത്തിലേക്കും മാറ്റി. ലൈസൻസില്ലാതെ വാഹനമോടിക്കുക,
ഗതാഗതനിയമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയാണ് കുട്ടികളുടെ ഭാഗത്തുനിന്ന് കൂടുതൽ റിപ്പോർട്ട് ചെയ്തത്. മയക്കുമരുന്ന് ഉപയോഗം, മദ്യപാനം തുടങ്ങിയ കുറ്റകൃതൃങ്ങളാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളിൽ. ജുവനൈൽ കുറ്റകൃത്യങ്ങളിൽ 10 ശതമാനം പൊതുമുതൽ നശിപ്പിക്കലാണ്. 15 മുതൽ 18 വരെ പ്രായത്തിലുള്ളവരാണ് കുട്ടിക്കുറ്റവാളികളിൽ അധികപേരും. 79 ശതമാനവും ഈ പ്രായത്തിലുള്ളവരാണ്. 20 ശതമാനം കുറ്റകൃത്യങ്ങളിൽ ഏഴുമുതൽ 14 വരെ പ്രായത്തിലുള്ളവരാണ് പ്രതികൾ. ആറിൽ താഴെ പ്രായമുള്ള കുട്ടികൾ പ്രതികളായ കേസുകൾ ഒരു ശതമാനമേ വരൂ. 62 ശതമാനവുമായി സ്വദേശി കുട്ടികളാണ് ഇത്തരം കേസുകളിലെ കൂടുതൽ പ്രതികളും. 20 ശതമാനവുമായി ബിദൂനി ബാലന്മാരാണ് ഇക്കാര്യത്തിൽ രണ്ടാമത്. അറബ് വംശജരും മറ്റുള്ളവരുമാണ് തുടർന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.