കുവൈത്ത് 28 യൂറോ ഫൈറ്റർ വിമാനം സ്വന്തമാക്കും
text_fieldsകുവൈത്ത് സിറ്റി: 2020 ഓടെ രാജ്യം ഇറ്റാലിയൻ കമ്പനിയിൽനിന്ന് 28 യൂറോ ഫൈറ്റർ വിമാനങ്ങൾ സ്വന്തമാക്കും. ഇറ്റാലിയൻ സൈനിക വാരാഘോഷ ഭാഗമായി കഴിഞ്ഞദിവസം കുവൈത്ത് ടവറുകൾക്ക് സമീപം നടന്ന വ്യോമ പ്രകടനത്തിനുശേഷം നടത്തിയ പ്രസ്താവനയിൽ കുവൈത്ത് വ്യോമസേനയിലെ ഓപറേഷൻ ഡിപ്പാർട്ട്മെൻറ് മേധാവി ബ്രിഗേഡിയർ ജനറൽ സൈഫ് അൽ ഹുസൈനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ഘട്ടങ്ങളിലായാണ് ഇത്രയും ഫൈറ്റർ വിമാനങ്ങൾ ഇറ്റലിയിൽനിന്ന് എത്തിക്കുക.
ഇതോടെ രാജ്യത്തിെൻറ വ്യോമശക്തി കൂടുതൽ കരുത്താർജിക്കും. കുവൈത്തി സൈനികർക്ക് ഫൈറ്റർ വിമാനങ്ങൾ പറത്തുന്നതിനാവശ്യമായ പരിശീലനം അഹ്മദ് അൽ ജാബിർ വ്യോമ അക്കാദമിയിൽ പുരോഗമിക്കുകയാണ്. ഇറ്റാലിയൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെയാണ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതെന്ന് സൈഫ് അൽ ഹുസൈനി കൂട്ടിച്ചേർത്തു. ഗൾഫ് സ്ട്രീറ്റ് തീരത്ത് നടന്ന ഇറ്റാലിയൻ വ്യോമ പ്രദർശനം കാണാൻ കുവൈത്ത് സൈനിക മേധാവി ജനറൽ മുഹമ്മദ് അൽ ഖുദ്ർ, ഉപമേധാവി ജനറൽ ശൈഖ് അബ്ദുല്ല അൽ നവാഫ് എന്നിവർക്ക് പുറമെ പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
