സഫ അൽ ഹാഷിം എം.പിക്ക് ഫോണിൽ വധഭീഷണി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിലെ ഏക വനിത അംഗമായ സഫ അൽ ഹാഷിമിന് വാട്സ് ആപ്പിലൂടെ വധഭീഷണി. സംഭവത്തിൽ നിയമനടപടി ആവശ്യപ്പെട്ട് താൻ പ്രോസിക്യൂഷനെ സമീപിക്കുമെന്ന് എം.പി പറഞ്ഞു. അതിനിടെ, സഫ അൽ ഹാഷിം എം.പിക്കെതിരായ ഭീഷണിയുടെ പേരിൽ ഇൗജിപ്ഷ്യൻ സമൂഹത്തെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്നും കുറ്റം ചെയ്ത വ്യക്തി അയാളെയും കുവൈത്തി കക്ഷി അയാളെയും മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്നും സാമാന്യവത്കരണം നല്ലതല്ലെന്നും മറ്റൊരു എം.പിയായ റാകാൻ അൽ നിസ്ഫ് പറഞ്ഞു. എം.പിക്കെതിരെ നിലപാടുള്ളവർ നിയമവ്യവസ്ഥയെ സമീപിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
