ഇൻഷുറൻസ് സേവന കേന്ദ്രത്തിലെ തിരക്ക് തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് സേവന കേന്ദ്രത്തിലെ തിരക്ക് തുടരുന്നു.
ഞായറാഴ്ചയും നിരവധി പേരാണ് ഇൻഷുറൻസ് അടക്കാൻ ആവാതെ തിരിച്ചുപോയത്. പ്രതിസന്ധിക്ക് വൈകാതെ പരിഹാരമുണ്ടാകുമെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നുവെങ്കിലും ജാബിരിയയിലെ കേന്ദ്രത്തിൽ തിരക്ക് തന്നെയാണ്. ഇഖാമ പുതുക്കുന്നതിന് മുമ്പ് വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സ്വീകരിക്കുക, ഇൻഷുറൻസ് കാർഡ് നൽകുക എന്നീ സേവനങ്ങൾ ആരോഗ്യമന്ത്രാലയവുമായുള്ള കരാർ പ്രകാരം സ്വകാര്യ കമ്പനിയാണ് ചെയ്തുവരുന്നത്. ആരോഗ്യമന്ത്രാലയത്തിെൻറ നിർദ്ദേശമനുസരിച്ച് ഇൻഷുറൻസ് തുക പണമായി സ്വീകരിക്കുന്നത് കമ്പനി നിർത്തിയതോടെയാണ് സേവനകേന്ദ്രത്തിൽ തിരക്ക് വർധിച്ചത്.
കെ നെറ്റ് സംവിധാനംവഴി പ്രീമിയം സ്വീകരിക്കുന്നതുമൂലം ഓരോ ഇടപാടുകൾക്കും അധികസമയം വേണ്ടിവരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നാലുദിവസത്തെ അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഞായറാഴ്ച ജാബിരിയയിലെ സേവനകേന്ദ്രത്തിൽ ഇടപാടുകാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഏറെ നേരം വരി നിന്നിട്ടും ഇൻഷുറൻസ് അടക്കാൻ സാധിക്കാതെ നിരവധി പേരാണ് മടങ്ങിയത്. തിരക്ക് കുറക്കാനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചു. കൂടുതൽ കെ.നെറ്റ് മെഷീനുകൾ ലഭ്യമാക്കി പ്രതിദിനം കൈകാര്യം ചെയ്യുന്ന ഇടപാടുകളുടെ എണ്ണം വർധിപ്പിക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.