ദ്വീപ് വികസനം: കുവൈത്ത്-ചൈന ധാരണ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സിൽക്ക്സിറ്റിയുടെയും അഞ്ചു ദ്വീപുകളുടെയും വികസന പ്രവൃത്തികൾ യാഥാർഥ്യമാക്കാൻ കുവൈത്തും ചൈനയും ധാരണപ്പത്രത്തിൽ ഒപ്പുവെച്ചു. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്ന ചടങ്ങിൽ കുവൈത്തിനുവേണ്ടി സിൽക്ക് സിറ്റി-ബൂബ്യാൻ ദ്വീപ് വികസന കാര്യ എക്സിക്യുട്ടീവ് പ്രസിഡൻറ് ഫൈസൽ അൽ മുദ്ലഹും ചൈനയെ പ്രതിനിധാനംചെയ്ത് വികസന-പരിഷ്കരണ സമിതി ഉപമേധാവി നെഗോ സീയുമാണ് കരാറിൽ ഒപ്പുവെച്ചത്. വിശദമായ ചർച്ചകൾക്കുശേഷമാണ് ഇരുവിഭാഗവും പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമധാരണയിലെത്തിയത്. ദ്വീപ് വികസന പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണ-സുഹൃദ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്ന് ഇരുവിഭാഗവും പ്രതീക്ഷ പുലർത്തി.
അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അവസാനം നടത്തിയ ബെയ്ജിങ് സന്ദർശനത്തോടെ കുവൈത്ത്-ചൈന സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ജൂലൈയിലെ അമീറിെൻറ ചൈന സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും ഏഴ് മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെച്ചു. രാജ്യത്തിെൻറ സമൂല വികസനം ലക്ഷ്യംവെച്ച് കുവൈത്ത് നടപ്പാക്കുന്ന ‘വിഷൻ 2035’ പദ്ധതിക്കുവേണ്ടി ചൈന ശാസ്ത്ര-സാങ്കേതിക സഹായങ്ങൾ നൽകും. സിൽക്ക് സിറ്റി വികസനകാര്യ സമിതി അംഗങ്ങളായ ബദർ അൽ ഹാജിരി, ആദിൽ അൽ സൽഹാത്ത്, മുസായിദ് ഷരീദ എന്നിവരും ചൈനീസ് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥരും ഒപ്പുവെക്കൽ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
