Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദു​രി​ത​ബാ​ധി​ത​ർ​ക്ക്...

ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കും -പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം  ന​ൽ​കും -പ്ര​ധാ​ന​മ​ന്ത്രി
cancel
camera_alt?????? ??????? ??????????? ????????????

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ദു​രി​തം നേ​രി​ട്ട​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്​​ച സ​ബ്ഹാ​നി​ലെ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ ആ​സ്​​ഥാ​ന​ത്തെ ക​ൺ​ട്രോ​ൾ റൂം ​സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് രാ​ജ്യം ഇ​തു​പോ​ലു​ള്ള ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ക്ഷി​യാ​കു​ന്ന​ത്. രാ​ജ്യ​ത്തി​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​വ​രെ കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മോ​ശം കാ​ലാ​വ​സ്​​ഥ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ട വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ രാ​ജ്യ​നി​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന് കു​വൈ​ത്ത് റെ​ഡ്ക്ര​സ​ൻ​റ് അ​റി​യി​ച്ചു. കു​വൈ​ത്ത് വാ​ർ​ത്താ​ ഏ​ജ​ൻ​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ റെ​ഡ്ക്ര​സ​ൻ​റ് ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഔ​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​ആ​വ​ശ്യാ​ർ​ഥം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് രൂ​പം ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. 70 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കും എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കും പു​റ​മെ, ദു​രി​ത​മേ​ഖ​ല​യി​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ നി​ര​വ​ധി യു​വാ​ക്ക​ളു​മു​ണ്ട്. മ​ഴ​വെ​ള്ള​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് പു​റ​മെ, സു​ര​ക്ഷാ സം​ബ​ന്ധ​മാ​യ ല​ഘു​ലേ​ഖ വി​ത​ര​ണം, റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത കു​രു​ക്കു​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ​വ​യും ഇ​വ​ർ ന​ട​ത്തു​ന്നു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story