Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

കു​​ഞ്ഞു​പ്ര​തീ​ക്ഷ​ക​ളി​ൽ ‘നി​റം’ചാ​ലി​ച്ച്​ ക​ല (ആ​ർ​ട്ട്) ചി​ത്ര​ര​ച​നാ മ​ത്സ​രം

text_fields
bookmark_border
കു​​ഞ്ഞു​പ്ര​തീ​ക്ഷ​ക​ളി​ൽ ‘നി​റം’ചാ​ലി​ച്ച്​ ക​ല (ആ​ർ​ട്ട്) ചി​ത്ര​ര​ച​നാ മ​ത്സ​രം
cancel

കു​വൈ​ത്ത്​ സി​റ്റി: ക​ല (ആ​ർ​ട്ട്) കു​വൈ​ത്ത്​ അ​മേ​രി​ക്ക​ൻ ടൂ​റി​സ്​​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ശി​ശു​ദി​നാ​ഘോ​ഷ​ഭാ​ഗ​മാ​യി ‘നി​റം’ ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടു​മു​ത​ൽ ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ൽ.​കെ.​ജി മു​ത​ൽ 12ാം ക്ലാ​സ്​ വ​രെ നാ​ലു​ ഗ്രൂ​പ്പു​ക​ളി​ലാ​യി 2400ൽ ​അ​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​​​െൻറ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ തു​ട​ർ​ച്ച​യാ​യി 14ാം വ​ർ​ഷ​മാ​ണ്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​ൻ വി​നു​കു​മാ​ർ നാ​യ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ക​ല (ആ​ർ​ട്ട്) പ്ര​സി​ഡ​ൻ​റ്​ സാം​കു​ട്ടി തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​പി. മു​കേ​ഷ്, ട്ര​ഷ​റ​ർ ജോ​ണി, ക​ൺ​വീ​ന​ർ​മാ​രാ​യ ജൈ​സ​ൺ ജോ​സ​ഫ്, ഹ​സ്സ​ൻ​കോ​യ, രാ​കേ​ഷ്, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗം​ഗാ​ധ​ർ ശി​ർ​ശാ​ദ്, കൊ​യി​ലാ​ണ്ടി കൂ​ട്ടം ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ശി​ഹാ​ബു​ദ്ദീ​ൻ, അ​മേ​രി​ക്ക​ൻ ടൂ​റി​സ്​​റ്റ​ർ മാ​നേ​ജ​ർ ഇ. ​ഹ​ബീ​ബ്, ബ​ഹ്‌​റൈ​ൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യു വ​ർ​ഗീ​സ്, യൂ​നി​മ​ണി എ​ക്സ്ചേ​ഞ്ച് ഏ​രി​യ മാ​നേ​ജ​ർ ശ്രീ​ജി​ത്ത്, വി​വി​ധ സം​ഘ​ട​ന-​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, സ്പോ​ൺ​സ​ർ​മാ​ർ എ​ന്നി​വ​രും ഉ​ദ്​​ഘാ​ട​ന​വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലെ അ​റ​ബ്, ഫി​ലി​പ്പീ​ൻ​സ്, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മു​തി​ർ​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ളി​മ​ൺ ശി​ൽ​പ നി​ർ​മാ​ണ​വും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒാ​പ​ൺ കാ​ൻ​വാ​സ്​ പെ​യി​ൻ​റി​ങ്ങും ഉ​ണ്ടാ​യി​രു​ന്നു. ക​ലാ​കാ​ര​ന്മാ​രാ​യ ശ​ശി കൃ​ഷ്ണ​ൻ, ഷ​മ്മി ജോ​ൺ, നി​കേ​ഷ്, സു​നി​ൽ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. മ​ത്സ​ര​ഫ​ലം ഡി​സം​ബ​ർ ഒ​ന്നി​ന്​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും www.kalakuwait.net എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും പ്ര​ഖ്യാ​പി​ക്കും. സ്​​കൂ​ളു​ക​ളി​ലും അ​റി​യി​ക്കും. ഓ​രോ ഗ്രൂ​പ്പി​ലും ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ മെ​റി​റ്റ്‌ പ്രൈ​സും മൊ​ത്തം പ​ങ്കാ​ളി​ത്ത​ത്തി​​​െൻറ 10 ശ​ത​മാ​നം പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും. സ​മ്മാ​ന​ദാ​നം ഡി​സം​ബ​ർ ഏ​ഴി​ന്​ ന​ട​ക്കും. ജൈ​സ​ൻ ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story