Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റാ​ഖ് പ്ര​സി​ഡ​ൻ​റ്...

ഇ​റാ​ഖ് പ്ര​സി​ഡ​ൻ​റ് കു​വൈ​ത്തി​ൽ; അ​മീ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
ഇ​റാ​ഖ് പ്ര​സി​ഡ​ൻ​റ് കു​വൈ​ത്തി​ൽ; അ​മീ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: പു​തി​യ ഇ​റാ​ഖ് പ്ര​സി​ഡ​ൻ​റ് ഡോ. ​ബ​ർ​ഹാം സാ​ലി​ഹ് ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തി. പ്ര​സി​ഡ​ൻ​റാ​യ ശേ​ഷം ആ​ദ്യ​മാ​യി കു​വൈ​ത്തി​ലെ​ത്തി​യ ബ​ർ​ഹാ​മി​ന് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ബ​യാ​ൻ പാ​ല​സി​ൽ ഉൗ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് അ​മീ​റും ഇ​റാ​ഖ് പ്ര​സി​ഡ​ൻ​റും ഔ​ദ്യോ​ഗി​ക സം​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​യ​ൽ​പ​ക്ക-​സു​ഹൃ​ദ്ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് ച​ർ​ച്ച​യാ​യ​ത്. കു​വൈ​ത്തി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന് അ​മീ​റി​ന് പു​റ​മെ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ്, മു​തി​ർ​ന്ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഡോ. ​ബ​ർ​ഹാം സാ​ലി​ഹി​ന് പു​റ​മെ ഭ​ര​ണ​കൂ​ട​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​ണ് ഇ​റാ​ഖി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ച്ച​ത്. ഇ​റാ​ഖ് പ്ര​സി​ഡ​ൻ​റി​​​െൻറ ബ​ഹു​മാ​നാ​ർ​ഥം അ​മീ​ർ ഉ​ച്ച​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story