കു​വൈ​ത്തി​ൽ​നി​ന്ന്​ ലൈ​റ്റ് ക്രൂ​ഡ്  ക​യ​റ്റു​മ​തി ആ​രം​ഭി​ച്ചു

09:59 AM
09/11/2018
കു​വൈ​ത്തി​ൽ​നി​ന്ന്​ ലൈ​റ്റ് ക്രൂ​ഡ് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​െൻറ ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ ലൈ​റ്റ് ക്രൂ​ഡ് ക​യ​റ്റു​മ​തി​ക്ക് ആ​ഘോ​ഷ​പൂ​ർ​വം തു​ട​ക്ക​മാ​യി. ആ​ദ്യ ഷി​പ്പ്മ​െൻറി​​െൻറ ഫ്ലാ​ഗ്ഓ​ഫ് അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് നി​ർ​വ​ഹി​ച്ചു. കു​വൈ​ത്തി​​െൻറ എ​ണ്ണ​യു​ൽ​പാ​ദ​ന ച​രി​ത്ര​ത്തി​ലെ പു​തി​യ വ​ഴി​ത്തി​രി​വി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന  രീ​തി​യി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ. അ​മീ​റി​നെ കൂ​ടാ​തെ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പെ​ട്രോ​ളി​യം മ​ന്ത്രി ബ​കീ​ത്​ അ​ൽ റ​ഷീ​ദി, പാ​ർ​ല​മ​െൻറ്​ സ്പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ​ഗാ​നിം എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. എ​ണ്ണ​ഖ​ന​നം ആ​രം​ഭി​ച്ച​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് കു​വൈ​ത്ത് ലൈ​റ്റ് ക്രൂ​ഡ് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​ണ് കു​വൈ​ത്തി​ൽ ലൈ​റ്റ് ക്രൂ​ഡി​​െൻറ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ഹെ​വി ക്രൂ​ഡ് ഓ​യി​ലി​നെ അ​പേ​ക്ഷി​ച്ച്​ എ​ളു​പ്പ​ത്തി​ൽ സം​സ്ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​താ​ണ് ഇ​തി​​െൻറ പ്ര​ത്യേ​ക​ത. പെ​ട്രോ​ളും ഡീ​സ​ലും മ​ണ്ണെ​ണ്ണ​യും എ​ളു​പ്പ​ത്തി​ൽ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​നാ​ൽ ലൈ​റ്റ് ക്രൂ​ഡി​ന് അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ഡി​മാ​ൻ​ഡ് കൂ​ടു​ത​ലാ​ണ്. ലൈ​റ്റ് ക്രൂ​ഡ് ക​യ​റ്റു​മ​തി കു​വൈ​ത്ത്​ സ​മ്പ​ദ്ഘ​ട​ന​ക്ക്​ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.


 

Loading...
COMMENTS