ഇൗ​ജി​പ്​​തി​ൽ നി​ക്ഷേ​പ​ത്തി​ന്​  സ​ന്ന​ദ്ധ​മെ​ന്ന്​ കു​വൈ​ത്ത്​

09:57 AM
09/11/2018
ഇൗ​ജി​പ്​​ഷ്യ​ൻ-​കു​വൈ​ത്തി ​സ​ഹ​ക​ര​ണ ഫോ​റ​ത്തി​ൽ കു​വൈ​ത്ത്​ വാ​ണി​ജ്യ​മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ റൗ​ദാ​ൻ
കു​വൈ​ത്ത്​ സി​റ്റി: ഇൗ​ജി​പ്​​തി​ൽ നി​ക്ഷേ​പ​ത്തി​ന്​ കു​വൈ​ത്തി നി​ക്ഷേ​പ​ക​ർ സ​ന്ന​ദ്ധ​മാ​ണെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ റൗ​ദാ​ൻ പ​റ​ഞ്ഞു. നി​ല​വി​ൽ ത​ന്നെ കു​വൈ​ത്ത്​ ഇൗ​ജി​പ്​​തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ നി​ക്ഷേ​പ​ക​രാ​ണ്. 40 കു​വൈ​ത്തി ക​മ്പ​നി​ക​ളാ​ണ്​ അ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ‘സാ​ഹോ​ദ​ര്യ പ​ങ്കാ​ളി​ക​ൾ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന ഒ​ന്നാ​മ​ത്​ ഇൗ​ജി​പ്​​ഷ്യ​ൻ-​കു​വൈ​ത്തി ​സ​ഹ​ക​ര​ണ ഫോ​റ​േ​ത്താ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇൗ​ജി​പ്​​ഷ്യ​ൻ സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക്ക്​ ക​രു​ത്ത്​ പ​ക​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന ഫോ​റം നേ​ര​ത്തെ കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്​ ആ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. കു​വൈ​ത്തി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വാ​ണി​ജ്യം വ​ർ​ധി​പ്പി​ക്കു​ക​യും ല​ക്ഷ്യ​മാ​ണ്. വാ​ണി​ജ്യം 500 ദ​ശ​ല​ക്ഷം ഡോ​ള​ർ മൂ​ല്യ​ത്തി​ലെ​ത്തി​ക്കാ​നാ​ണ്​ ല​ക്ഷ്യം. ഇൗ​ജി​പ്​​ഷ്യ​ൻ വാ​ണി​ജ്യ​മ​​ന്ത്രി അം​റ്​ നാ​സ​ർ സം​ബ​ന്ധി​ച്ചു. 
Loading...
COMMENTS