കെ​ഫാ​ക്​ സോ​ക്ക​ർ ലീ​ഗ്​:  ചാ​മ്പ്യ​ൻ​സ്, യ​ങ് ഷൂ​ട്ടേ​ഴ്​​സ്, ബ്ര​ദേ​ഴ്​​സ്‌ കേ​ര​ള,  മ​ല​പ്പു​റം ബ്ര​ദേ​ഴ്​​സ്‌ ടീ​മു​ക​ൾ​ക്ക് ജ​യം

09:51 AM
09/11/2018
കെ​ഫാ​ക്​ സോ​ക്ക​ർ ലീ​ഗി​ൽ സി.​എ​ഫ്.​സി സാ​ൽ​മി​യ- ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി മ​ത്സ​രം

മി​ശ്​​രി​ഫ്: കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് ഗ്രൂ​പ്​ മ​ത്സ​ര​ങ്ങ​ളി​ല്‍ ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി, യ​ങ് ഷൂ​ട്ടേ​ഴ്​​സ് എ​ഫ്.​സി, ബ്ര​ദേ​ഴ്​​സ്‌ കേ​ര​ള, മ​ല​പ്പു​റം ബ്ര​ദേ​ഴ്​​സ്‌ ടീ​മു​ക​ള്‍ക്ക് വി​ജ​യം. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സി.​എ​ഫ്.​സി സാ​ല്‍മി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കി​ഷോ​ര്‍ ഇ​ര​ട്ട​ഗോ​ള്‍ നേ​ടി. ഗോ​ള്‍മ​ഴ ക​ണ്ട ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ യ​ങ് ഷൂ​ട്ടേ​ഴ്​​സ് എ​ഫ്.​സി ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്​​സി​നെ​തി​രെ ത​ക​ര്‍പ്പ​ന്‍ ജ​യം നേ​ടി. ഏ​ക​പ​ക്ഷീ​യ​മാ​യ ആ​റു ഗോ​ളു​ക​ള്‍ പി​റ​ന്ന മ​ത്സ​ര​ത്തി​ല്‍ നാ​ല് ഗോ​ളു​ക​ള്‍ നേ​ടി​യ ജി​ബി​ന്‍ ബാ​ബു​വും ഇ​ര​ട്ട ഗോ​ളു​ക​ള്‍ നേ​ടി​യ രാ​ഹു​ലും വി​ജ​യ​ശി​ൽ​പി​ക​ളാ​യി. മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍ക്കാ​യി​രു​ന്നു ട്രി​വാ​ൻ​ഡ്രം സ്‌​ട്രൈ​ക്കേ​ഴ്‌​സി​നെ​തി​രെ ബ്ര​ദേ​ഴ്​​സ്​ കേ​ര​ള​യു​ടെ വി​ജ​യം. നി​യാ​സും ഇ​ര്‍ഷാ​ദും വി​ജ​യി​ക​ള്‍ക്ക് വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍  ട്രി​വാ​ൻ​ഡ്രം സ്‌​ട്രൈ​ക്കേ​ഴ്‌​സി​ന് വേ​ണ്ടി തോ​മ​സ്‌ ആ​ശ്വാ​സ​ഗോ​ള്‍ നേ​ടി.

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം ബ്ര​ദേ​ഴ്​​സ്​ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന്​ കു​വൈ​ത്ത് കേ​ര​ള സ്​​റ്റാ​റി​നെ കീ​ഴ​ട​ക്കി. ഹാ​രി​സ് ര​ണ്ട് ഗോ​ളും ഫാ​സി​ല്‍ ഒ​രു ഗോ​ളും നേ​ടി. മു​തി​ർ​ന്ന ക​ളി​ക്കാ​ര്‍ അ​ണി​നി​ര​ന്ന മാ​സ്​​റ്റേ​ഴ്സ് ലീ​ഗി​ല്‍ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് മാ​ക് കു​വൈ​ത്ത് സി​യ​സ്കോ​യെ തോ​ൽ​പി​ച്ചു. മാ​ക് കു​വൈ​ത്തി​ന് വേ​ണ്ടി ഫൈ​സ​ലും മ​ന്‍സൂ​റും ഗോ​ള്‍ നേ​ടി​യ​പ്പോ​ൾ നി​യാ​സ് സി​യാ​സ്കോ​യു​ടെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ സി.​എ​ഫ്.​സി സാ​ൽ​മി​യ 3-1ന് ​ട്രി​വാ​ൻ​ഡ്രം സ്‌​ട്രൈ​ക്കേ​ഴ്‌​സി​നെ തോ​ൽ​പി​ച്ചു.  നൗ​ഷാ​ദ്, ഉ​ബൈ​സ്, അ​നോ​ജ് എ​ന്നി​വ​ര്‍ സി.​എ​ഫ്.​സി​ക്ക് വേ​ണ്ടി​യും വി.​എ​സ്. ന​ജീ​ബ് ട്രി​വാ​ൻ​ഡ്ര​ത്തി​ന് വേ​ണ്ടി​യും ഗോ​ള്‍ നേ​ടി. മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ പ്ര​സാ​ദ്​ നേ​ടി​യ ഏ​ക ഗോ​ളി​ന് ഫ​ഹ​ഹീ​ല്‍ എ​ഫ്.​സി​യെ സോ​ക്ക​ര്‍ കേ​ര​ള പ​രാ​ജ​യ​പ്പെ​ടു​ത്തി. ബ്ര​ദേ​ഴ്​​സ്​ കേ​ര​ള​യും സ്പാ​ര്‍ക്സ് എ​ഫ്.​സി​യും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​രം ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. സോ​ക്ക​ര്‍ ലീ​ഗി​ല്‍ മാ​ന്‍ ഓ​ഫ് ദി ​മാ​ച്ചാ​യി കി​ഷോ​ർ, ജി​ബി​ന്‍ ബാ​ബു, ഇ​ര്‍ഷാ​ദ്, ഷാ​ന​വാ​സ് എ​ന്നി​വ​രെ​യും മാ​സ്​​റ്റേ​ഴ്സ് ലീ​ഗി​ല്‍ മ​ന്‍സൂ​ർ, ഉ​ബൈ​സ്, പ്ര​സാ​ദ്, റാ​സി​ഖ് എ​ന്നി​വ​രെ​യും തി​ര​െ​ഞ്ഞ​ടു​ത്തു. 

Loading...
COMMENTS