ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്: ഇ​ന്ത്യ​ൻ ജൂ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക്​​ മി​ക​ച്ച നേ​ട്ടം

09:45 AM
09/11/2018
കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത്​ ഏ​ഷ്യ​ൻ ഷോ​ട്ട്ഗ​ൺ, 11ാമ​ത്​ ഏ​ഷ്യ​ൻ എ​യ​ർ​ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത്​ ഏ​ഷ്യ​ൻ ഷോ​ട്ട്ഗ​ൺ, 11ാമ​ത്​ ഏ​ഷ്യ​ൻ എ​യ​ർ​ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഇ​ന്ത്യ​ൻ ജൂ​നി​യ​ർ താ​ര​ങ്ങ​ൾ. ഒ​രു സ്വ​ർ​ണ​വും മൂ​ന്ന്​ വെ​ള്ളി​യും ര​ണ്ട്​ വെ​ങ്ക​ല​വു​മാ​യി ആ​റ്​ മെ​ഡ​ൽ ഇ​തു​വ​രെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. കു​വൈ​ത്തി​ലെ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ ഒ​ളി​മ്പി​ക്​ ഷൂ​ട്ടി​ങ്​ കോം​പ്ല​ക്​​സി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ 12 താ​ര​ങ്ങ​ളും നാ​ല്​ പ​രി​ശീ​ല​ക​രു​മാ​ണ്​ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. അ​ർ​ജു​ന അ​വാ​ർ​ഡ്​ ജേ​താ​വ്​ ജ​സ്​​പാ​ൽ റാ​ണ, ഒ​ളി​മ്പ്യ​ൻ സു​മ ശി​രൂ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ക സം​ഘ​ത്തി​ലു​ണ്ട്.  ഇ​ള​വ​നി​ൽ വാ​ള​റി​വ​ൻ, ഹൃ​ദ​യ്​ ഹ​സാ​രി​ക എ​ന്നി​വ​രാ​ണ്​ 10​ മീ​റ്റ​ർ എ​യ​ർ​റൈ​ഫി​ൾ മി​ക്​​സ​ഡ്​ ടീം ​ഇ​ന​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ​ത്. 

ജൂ​നി​യ​ർ ത​ല​ത്തി​ലെ ലോ​ക റെ​ക്കോ​ഡ്​ പ്ര​ക​ട​ന​വു​മാ​യാ​ണ്​ ഇ​വ​ർ സ്വ​ർ​ണ​പ്പ​ത​ക്ക​മ​ണി​ഞ്ഞ​ത്. ഇ​തേ ഇ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ മെ​ഹു​ലി ഘോ​ഷ്, അ​ർ​ജു​ൻ ബാ​ബു​ത ടീം ​വെ​ങ്ക​ലം നേ​ടി. ഇ​ള​വ​നി​ൽ വാ​ള​റി​വ​ൻ നേ​ര​ത്തെ എ​യ​ർ റൈ​ഫി​ൾ വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ടീം ​ഇ​ന​ത്തി​ൽ മെ​ഹു​ലി ഘോ​ഷ്, അ​ർ​ജു​ൻ ബാ​ബു​ത ജോ​ഡി വെ​ള്ളി​യും നേ​ടി. ഏ​ഷ്യ​ൻ ഗെ​യിം​സ്, കോ​മ​ൺ​വെ​ൽ​ത്ത്​​ ഗെ​യിം​സ് ​മെ​ഡ​ൽ ജേ​താ​ക്ക​ള​ട​ക്കം ശ​ക്ത​രു​ടെ നി​ര​യു​മാ​യാ​ണ്​ ഇ​ന്ത്യ​ൻ ടീം ​എ​ത്തി​യി​ട്ടു​ള്ള​ത്. ന​വം​ബ​ർ 11നാ​ണ്​ ടൂ​ർ​ണ​മ​െൻറ്​ സ​മാ​പി​ക്കു​ക. ടീ​മി​നെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കെ. ​ജീ​വ സാ​ഗ​ർ എം​ബ​സി​യി​ൽ അ​ത്താ​ഴ​ത്തി​ന്​ ക്ഷ​ണി​ച്ചു.

Loading...
COMMENTS