Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീ​ണ്ടും ശ​ക്ത​മാ​യ...

വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ പ്ര​വ​ച​നം

text_fields
bookmark_border
വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ പ്ര​വ​ച​നം
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത ക​ൽ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര സ​മി​തി​യു​ടെ യോ​ഗം ചേ​ർ​ന്നു. പൊ​തു​മ​രാ​മ​ത്ത്-​മു​നി​സി​പ്പ​ൽ കാ​ര്യ​മ​ന്ത്രി ഹു​സാം അ​ൽ റൂ​മി​യും വാ​ർ​ത്ത​വി​നി​മ​യ, യു​വ​ജ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ബ്​​രി​യും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും സം​ബ​ന്ധി​ച്ചു. കാ​ലാ​വ​സ്​​ഥ പ്ര​വ​ച​ന​ങ്ങ​ൾ​പോ​ലെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ക​യാ​ണെ​ങ്കി​ൽ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ഉ​ണ്ടാ​വാ​ത്ത ത​ര​ത്തി​ൽ കാ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാം എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യ​ത്. മ​ഴ​വെ​ള്ളം റോ​ഡു​ക​ളി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ വ​കു​പ്പു​ക​ളും യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കും.

മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മ​ന്ത്രി റൂ​മി പ​റ​ഞ്ഞു. മ​ഴ​യും കാ​ലാ​വ​സ്​​ഥാ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വാ​ർ​ത്ത​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യു​മ്പോ​ൾ ആ​ളു​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന ത​ര​ത്തി​ലാ​ക​രു​തെ​ന്ന് വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ബ്​​രി പ​റ​ഞ്ഞു. കാ​ര്യ​ങ്ങ​ളു​ടെ നി​ജ​സ്​​ഥി​തി ശ​രി​ക്കും മ​ന​സ്സി​ലാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്ക​ണം മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ. ഉൗ​ഹാ​പോ​ഹ​ങ്ങ​ളും കൃ​ത്യ​ത​യി​ല്ലാ​ത്ത വാ​ർ​ത്ത​ക​ളും ന​ൽ​കു​ന്ന​ത് ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ജ​ബ്​​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story