കുവൈത്തിൽ കനത്തമഴ, വെള്ളക്കെട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം. കൂടുതൽ ജലസാന്ദ്രതയുള്ള വലിയ മഴത്തുള്ളികളാൽ കോരിച്ചൊരിയുന്ന മഴയാണ് വർഷിച്ചത്. ശക്തമായ മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ പല ഭാഗങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ചൊവ്വാഴ്ച രാവിലെ സർക്കാർ സ്ഥാപനങ്ങൾക്ക് മന്ത്രിസഭ അടിയന്തര അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു. ആളുകളോട് പരമാവധി വീട്ടിലിരിക്കാൻ നിർദേശിച്ചു. ഫർവാനിയ ആശുപത്രിയിൽ വെള്ളം കയറി.
റോഡ് നിറഞ്ഞുകവിഞ്ഞ് സമീപത്തെ കെട്ടിടങ്ങളുടെ അടിത്തറകളിലും വെള്ളം കയറി. മഴകാരണം കാഴ്ചപ്പരിധി വളരെ കുറഞ്ഞതിനാൽ മിക്ക റോഡുകളിലും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇതുകാരണം പുലർച്ചെ ജോലിക്ക് പോവേണ്ടവർ ബുദ്ധിമുട്ടി. സ്വകാര്യ സ്ഥാപനങ്ങളിലും ഹാജർനില വളരെ കുറവായിരുന്നു. മുബാറക് അൽ കബീർ, സബാഹ് സാലിം, ഡമസ്കസ് സ്ട്രീറ്റ്, അൽ ഗൗസ് സ്ട്രീറ്റ്, കിങ് ഫഹദ് റോഡ്, ഫർവാനിയ, മഹബൂല, സാൽമിയ, ജലീബ് അൽ ശുയൂഖ്, ഹസാവി, ഹവല്ലി, ഫഹാഹീൽ തുടങ്ങി വിവിധ ഭാഗങ്ങളിൽ റോഡിൽ വെള്ളം കെട്ടിനിന്നു. അതേസമയം, വലിയ അപകടമൊന്നും റിപ്പോർട്ട് ചെയ്തില്ല. കാർ ഷെഡും മരങ്ങളും തകർന്നുവീണതുപോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായി.
അതിർത്തി ചെക്ക് പോസ്റ്റുകളിലെ ഗതാഗത നീക്കത്തെയും മഴ ബാധിച്ചു. മഴമൂലമുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് അതിർത്തിയിൽ നിരവധി വാഹനങ്ങൾ പോകാനും വരാനും കഴിയാതെ നിർത്തിയിടേണ്ടിവന്നു. ഇതേതുടർന്ന് അതിർത്തിയിലെത്തിയ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി. അസ്ഥിരമായ കാലാവസ്ഥ വ്യോമ ഗതാഗതത്തെ ബാധിച്ചില്ല. ഹൈ വോൾേട്ടജ് വൈദ്യുതി ലൈനുകളുടെ സമീപപ്രദേശത്തുനിന്ന് അകന്നുനിൽക്കണമെന്ന് അഗ്നിശമന വകുപ്പിെൻറ മുന്നറിയിപ്പുണ്ടായിരുന്നു. അടിയന്തരാവശ്യങ്ങൾക്ക് 152 എന്ന ഹോട്ട്ലൈനിൽ വിളിക്കാമെന്ന് ജല, വൈദ്യുതി മന്ത്രാലയവും 112 എന്ന നമ്പറിൽ വിളിക്കാമെന്ന് അഗ്നിശമന വിഭാഗവും അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് അഗ്നിശമന വിഭാഗത്തിെൻറ എമർജൻസി ഒാപറേഷൻ റൂമിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
