സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി വിളവെടുപ്പുത്സവം
text_fieldsകുവൈത്ത് സിറ്റി: സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഈ വർഷത്തെ വിളവെടുപ്പുത്സവം വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടത്തി. മുഖ്യാതിഥി മലങ്കര മാർത്തോമ സുറിയാനി സഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. കുവൈത്ത് പാത്രിയർക്കൽ വികാരി കുരിയാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനവും മെത്രാപ്പോലീത്ത നിർവഹിച്ചു. സെൻറ് ജോർജ് സിറിയൻ ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ. എൽദോസ് പാലായിൽ, സെൻറ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി ഫാ. തോമസ് ആഞ്ഞിലിമൂട്ടിൽ, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ കൗൺസിലർ ഫാ. ജിബു ചെറിയാൻ എന്നിവർ സംസാരിച്ചു.
ഇടവക വികാരി ഫാ. സിബി എൽദോസ് സ്വാഗതവും ഇടവക സെക്രട്ടറി ബെന്നി ഐസക് നന്ദിയും പറഞ്ഞു. സൺഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. മാപ്പിളശീലുകളുടെ ആലാപനങ്ങളിലൂടെ ജനശ്രദ്ധ നേടിയ യാക്കോബായ സഭ നിരണം ഭദ്രാസനത്തിലെ വൈദികൻ ഫാ. സേവേറിയോസ് തോമസ്, ഡി.ജെ. സാവിയോ, സിദ്ധാർഥ് മേനോൻ, സിനോയ് ദേവസ്സി, ഷൈൻ ജോസ്, ജൂലിയ, ഡിലൈറ്റ് എന്നിവർ ചേർന്നൊരുക്കിയ സംഗീതവിരുന്ന് ആസ്വാദ്യകരമായിരുന്നു. കേരളീയ വിഭവങ്ങളുടെ രുചിഭേദങ്ങളും സംഘാടകർ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
