സ്വദേശിവത്കരണം: സർക്കാർ വകുപ്പുകൾക്ക് മാനദണ്ഡം നിശ്ചയിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ മേഖലയിലെ വിവിധ വകുപ്പുകളിൽ അഞ്ചുവർഷംകൊണ്ട് ഏർപ്പെടുത്തേണ്ട സ്വദേശിവത്കരണത്തിെൻറ തോത് സിവിൽ സർവിസ് കമീഷൻ നിശ്ചയിച്ചു. ഇതനുസരിച്ച് 2022 ആവുമ്പോഴേക്ക് പൊതുമേഖലയിലെ എൻജിനീയറിങ് തസ്തികകളിൽ 97 ശതമാനം സ്വദേശികളായിരിക്കണം. സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, സ്പോർട്സ് എന്നീ വകുപ്പുകളിൽ 97 ശതമാനവും സ്വദേശിവത്കരിക്കണം. വിവരസങ്കേതിക വിഭാഗത്തിലെ നൂറുശതമാനം തസ്തികകളും ശാസ്ത്ര വകുപ്പിലെ 95 ശതമാനം തസ്തികകളും സ്വദേശികൾക്ക് നൽകണമെന്നാണ് നിർദേശം. കാർഷിക-മത്സ്യ വിഭവം (75), വാർത്താവിനിമയം, പബ്ലിക് റിലേഷൻ, സെൻസസ് ഡിപ്പാർട്മെൻറ് എന്നിവയുമായി ബന്ധപ്പെട്ട തസ്തികകളിൽ സ്വദേശിവത്കരണം 100 ശതമാനം പൂർത്തിയാക്കണം. ധനകാര്യം, വാണിജ്യം (98), നിയമം (88), സുരക്ഷ വകുപ്പ് (98), പൊതുസേവനം (85) എന്നിങ്ങനെയാണ് മറ്റു വകുപ്പുകളിൽ ഏർപ്പെടുത്തേണ്ട സ്വദേശിവത്കരണത്തിെൻറ ശതമാനത്തോത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
