Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ൻ​ഷു​റ​ൻ​സ്​...

ഇ​ൻ​ഷു​റ​ൻ​സ്​ ആ​ശു​പ​ത്രി സ്​​റ്റാ​ഫ്​ റി​ക്രൂ​ട്ട്​​മെൻറ്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
ഇ​ൻ​ഷു​റ​ൻ​സ്​ ആ​ശു​പ​ത്രി സ്​​റ്റാ​ഫ്​ റി​ക്രൂ​ട്ട്​​മെൻറ്​ ആ​രം​ഭി​ച്ചു
cancel
camera_alt????????????? ?????????????? ????????????????? ?????????

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ വി​ദേ​ശി​ക​ൾ​ക്കാ​യു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ (ദ​മാ​ൻ) ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ജ​നു​വ​രി​യി​ൽ ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ഇ​ൻ​ഷു​റ​ൻ​സ്​ ആ​ശു​പ​ത്രി 2020 പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ഫ​ർ​വാ​നി​യ​യി​ലും ദ​ജീ​ജി​ലും ര​ണ്ട് ഹെ​ൽ​ത്ത് സ​െൻറ​റു​ക​ളാ​ണ് തു​റ​ക്കു​ക. ഇ​വി​ടേ​ക്ക്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്, മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​ണ്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. www.dhaman.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ careers.dhaman.com എ​ന്ന വി​ലാ​സ​ത്തി​ലോ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​വും നി​ബ​ന്ധ​ന​ക​ളും വെ​ബ്​​സൈ​റ്റി​ലു​ണ്ട്. മെ​ഡി​ക്ക​ൽ സ്​​​റ്റാ​ഫി​​െൻറ അ​ക്കാ​ദ​മി​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​ൻ ഡാ​റ്റ ഫ്ലോ ​ഗ്രൂ​പ്​ എ​ന്ന ക​മ്പ​നി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ൻ​റ​ർ​വ്യൂ കൂ​ടാ​തെ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ​യും പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യും ഉ​ണ്ടാ​വും. ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക്കു​കീ​ഴി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി 12 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും മൂ​ന്നു വ​ലി​യ ആ​ശു​പ​ത്രി​ക​ളു​മാ​ണ് നി​ല​വി​ൽ​വ​രി​ക. അ​ഹ്മ​ദി, ഫ​ർ​വാ​നി​യ, ജ​ഹ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​ലി​യ​ ആ​ശു​പ​ത്രി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story