ഇന്ദിര ഗാന്ധി അനുസ്മരണം
text_fieldsഅബ്ബാസിയ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ഒ.ഐ.സി.സി കുവൈത്ത് അനുസ്മരിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധ തുറകളിലുള്ള നിരവധി പേർ പങ്കെടുത്തു. ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര ഇന്ദിര ഗാന്ധിയുടെ ഛായാചിത്രത്തിനുമുമ്പിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ദീർഘകാലം കുവൈത്തിലെ സാമൂഹിക പ്രവർത്തകനായിരുന്ന പ്രമുഖ മാധ്യമ പ്രവർത്തകൻ സലാം വളാഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. ശാസ്ത്ര സാങ്കേതികം, വനം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ ദീർഘദർശനത്തോടെ ഇന്ദിര ഗാന്ധി സ്വീകരിച്ച നടപടികളാണ് പിൽക്കാല ഇന്ത്യയുടെ വളർച്ചക്ക് നിദാനമായതെന്ന് ഉദാഹരണങ്ങൾ സഹിതം അദ്ദേഹം വിശദീകരിച്ചു. കൃഷ്ണൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. ഹമീദ് കേളോത്ത്, ബി.എസ്. പിള്ള, ക്രിസ്റ്റഫർ ഡാനിയേൽ, ബിജു ചാക്കോ, അക്ബർ വയനാട്, റോയ് കൈതവന, എബ്രഹാം വർഗീസ്, ജോബിൻ ജോസ്, ഹരീഷ് തൃപ്പുണിത്തുറ, എബ്രഹാം മാലേത്ത്, ടി.കെ. ശംസുദ്ദീൻ, സി.കെ. ഉബൈദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
