പാർലമെൻറിെൻറ ശീതകാല സമ്മേളനം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: 15ാം പാർലമെൻറിെൻറ ശീതകാല സമ്മേളനം ആരംഭിച്ചു. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹാണ് നടപ്പു പാർലമെൻറിെൻറ മൂന്നാം സെഷൻ ഉദ്ഘാടനം ചെയ്തത്. ഈ മണ്ണിൽ സുരക്ഷിതത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കുന്നുവെന്നത് വലിയ അനുഗ്രഹമാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനമാണ് മറ്റൊരു അനുഗ്രഹം. ആസ്വദിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളുടെ വില നാം തിരിച്ചറിയണം. ജനാധിപത്യ സംവിധാനത്തെ പരിധികൾ ലംഘിക്കാതെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. വൻകിട വികസന പദ്ധതികളും സാമ്പത്തിക പരിഷ്കരണങ്ങളും പൂർത്തിയാക്കേണ്ടതും വരുമാനം വൈവിധ്യവത്കരിക്കേണ്ടതും നമുക്ക് മുന്നിലുള്ള ലക്ഷ്യമാണ്.
ഇതിന് പാർലമെൻറും സർക്കാറും കൂടുതൽ സഹകരിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്ന് അമീർ പറഞ്ഞു. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്ക് വകവെച്ചുകൊടുക്കുന്നുവെന്നതാണ് കുവൈത്തി സമൂഹത്തിെൻറ മറ്റൊരു പ്രത്യേകത. അതേസമയം, ജനങ്ങളുടെ അന്തസ്സിന് കോട്ടംതട്ടുന്ന തരത്തിൽ ഈ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുത്. കൃത്യമായ തെളിവിെൻറ അടിസ്ഥാനത്തിലല്ലാതെ ഒരു വ്യക്തിക്കെതിരെ ആരോപണം ഉന്നയിക്കരുത്. പ്രധാനമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കുറ്റവിചാരണകൾ സമർപ്പിക്കാനുള്ള മത്സരം എന്തിനാണെന്ന് അമീർ ചോദിച്ചു. വേദനാജനകമായ സാഹചര്യത്തിലൂടെ വെല്ലുവിളികൾ അഭിമുഖീകരിച്ചുകൊണ്ടാണ് മേഖല മുന്നോട്ടുപോകുന്നത്. വെല്ലുവിളികൾ നേരിടുന്നതിനുള്ള കരുത്ത് ആർജിക്കുന്നതിന് പകരം പരസ്പരം കുറ്റപ്പെടുത്താനും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും നാം സമയം കളയരുതെന്ന് അമീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
