13 റോഡ് വികസന പദ്ധതികൾ അവസാന ഘട്ടത്തിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 13 പ്രധാന റോഡ് വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. ഇവ വൈകാതെ ഉദ്ഘാടനം ചെയ്യുമെന്ന് കര ഗതാഗത അതോറിറ്റി മേധാവി എൻജി. അഹ്മദ് അൽ ഹസ്സാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. സെവൻത് റിങ് റോഡ് വികസനം, സൽമി ഹൈവേ വികസനം, വടക്കൻ മേഖല റോഡ്, അൽ മുത്ല റോഡ്, സൗത് സുർറ റോഡ് വികസനത്തിെൻറ മൂന്നാം ഘട്ടം തുടങ്ങിയവ ഉൾപ്പെടെയാണിത്. ഫഹാഹീൽ റോഡ് വികസനം, രണ്ട്-മൂന്ന് റിങ് റോഡുകൾ, ഡമസ്കസ് റോഡ്, ഫോർത് റിങ് റോഡ് വികസനം,
കിങ് ഫഹദ് ഹൈവേയുടെ ഇൻറർസെക്ഷൻ, കബ്ദിലേക്കുള്ള റോഡിൽ വെസ്റ്റ് അബ്ദുല്ല അൽ മുബാറക് ഭാഗം തുടങ്ങിയവയുടെ വികസനപ്രവർത്തനത്തിന് അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. തഹർ റോഡ് വികസനം, ഫസ്റ്റ് റിങ് റോഡ് വികസനം അവസാന ഘട്ടം പൂർത്തീകരിക്കൽ, ജസ്റ്റിസ് പാലസ്, സുലൈബിയ ഭാഗങ്ങൾ, നുെഎം വ്യവസായ മേഖല റോഡ് എന്നിവയും അംഗീകാരം ലഭിക്കുന്ന മുറക്ക് നിർമാണപ്രവൃത്തി ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
