ആവേശപ്പോരിൽ അബ്ബാസിയ; പൊരുതി വീണ് ഫർവാനിയ
text_fieldsകുവൈത്ത് സിറ്റി: ‘സർഗശക്തി സമൂഹ നന്മക്ക്’ പ്രമേയത്തിൽ യൂത്ത് ഇന്ത്യ കുവൈത്ത് നടത്തിയ ഇസ്ലാമിക് ഫെസ്റ്റിൽ അബ്ബാസിയ സോൺ ജേതാക്കളായി. ഫഹാഹീൽ, അബ്ബാസിയ, സാൽമിയ, ഫർവാനിയ സോണുകളായി തിരിച്ചുനടന്ന മത്സരങ്ങളിൽ 215 പോയൻറ് നേടിയ അബ്ബാസിയക്ക് പിന്നിൽ 203 പോയൻറുമായി ഫർവാനിയ രണ്ടാമതെത്തി. ഫഹാഹീൽ, സാൽമിയ സോണുകൾ മൂന്നും നാലും സ്ഥാനങ്ങൾ ഏറ്റുവാങ്ങി. ഖൈത്താൻ കമ്യൂണിറ്റി സ്കൂളിൽ ഒമ്പത് വേദികളിൽ ആയി 65ഓളം മത്സരങ്ങൾ നടന്നപ്പോൾ ആയിരത്തോളം കലാ പ്രതിഭകൾ മാറ്റുരച്ചു. വ്യക്തിഗത ചാമ്പ്യന്മാർ - പുരുഷന്മാർ: എം.എം. അബ്ദുൽ റഹീം (അബ്ബാസിയ), വനിതകൾ: സൗമ്യ സബീർ (ഫഹാഹീൽ), സീനിയർ ബോയ്സ്: മിൻഹാൽ താജുദ്ദീൻ (ഫഹാഹീൽ), സീനിയർ ഗേൾസ്: ഫാത്തിമ ഹനീന മുനീർ (അബ്ബാസിയ),
ജൂനിയർ ബോയ്സ്: ടി.എം. അബ്ദുല്ല (അബ്ബാസിയ), ജൂനിയർ ഗേൾസ്: ആയിഷ തസ്ഫിയ മുനീർ (അബ്ബാസിയ), സബ് ജൂനിയർ ബോയ്സ്: ഇഹ്സാൻ ഫിറോസ് (ഫർവാനിയ), സബ് ജൂനിയർ ഗേൾസ്: മർവ അബ്ദുൽ റഹ്മാൻ (അബ്ബാസിയ), കിഡ്സ്: മെഹ്വിഷ് (ഫഹാഹീൽ). വിജയികൾ കെ.ഐ.ജി പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂരിൽനിന്ന് ട്രോഫി ഏറ്റുവാങ്ങി. വ്യക്തിഗത ഇനങ്ങളായ ഖുർആൻ പാരായണം, ഖുർആൻ ഹിഫ്ള്, ബാങ്ക് വിളി എന്നീ മത്സരങ്ങൾക്ക് കുവൈത്ത് സർവകലാശാലയിൽനിന്നുള്ള പ്രമുഖരും മറ്റു പരിപാടികൾക്ക് കുവൈത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും വിധികർത്താക്കളായി. ഇസ്ലാമിക് സംഘഗാനം, കുട്ടികളുടെ മാർച്ചിങ് സോങ്, ഒപ്പന, പുരുഷന്മാരുടെ കോൽക്കളി, ഷോർട്ട് ഫിലിം മത്സരം തുടങ്ങിയ ഗ്രൂപ് ഇനങ്ങൾ ആവേശം പകർന്നു. നാല് സോണുകൾ മുൻകൂട്ടി തയാറാക്കിയ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു.
പ്രളയത്തിെൻറയും പ്രവാസത്തിെൻറയും കഥ പറയുന്ന ഫർവാനിയ സോൺ ഒരുക്കിയ ‘പ്ര’ എന്ന ഹ്രസ്വചിത്രം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയർ ആൺകുട്ടികളുടെ മാർച്ചിങ് സോങ് ഫർവാനിയ സോൺ ഒന്നാം സ്ഥാനവും അബ്ബാസിയ, ഫഹാഹീൽ സോണുകൾ രണ്ടും മൂന്നും സ്ഥാനവും നേടി. സബ് ജൂനിയർ പെൺകുട്ടികളുടെ ഒപ്പനയിൽ അബ്ബാസിയ, ഫഹാഹീൽ, ഫർവാനിയ സോണുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ ആൺകുട്ടികളുടെ ഒപ്പനയിൽ അബ്ബാസിയ, സാൽമിയ, ഫർവാനിയ സോണുകൾ യഥാക്രമം മുന്നിലെത്തി. കോൽക്കളിയിൽ ഫഹാഹീൽ ഒന്നാം സ്ഥാനം നേടിയപ്പോൾ അബ്ബാസിയ, ഫർവാനിയ സോണുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിവിധ വേദികളിൽ നടക്കുന്ന പരിപാടികളുടെ സ്റ്റാറ്റസും മത്സരഫലവും അറിയാൻ ഓൺലൈൻ സംവിധാനം ഒരുക്കിയിരുന്നു. യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് അംഗങ്ങൾ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. കെ.െഎ.ജി ശൂറാ അംഗങ്ങൾ, മേഖല എക്സിക്യൂട്ടിവ് അംഗങ്ങൾ, ഐവ എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
