ചൂട് കുറഞ്ഞു; കുവൈത്ത് തണുപ്പുകാലത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് തണുപ്പുകാലത്തിലേക്ക് കടക്കുന്നതിെൻറ സൂചന നൽകി അന്തരീക്ഷ ഉൗഷ്മാവ് ഗണ്യമായി കുറഞ്ഞു. ശനിയാഴ്ച രാത്രി മിത്രിബയിൽ 17 ഡിഗ്രി സെൽഷ്യസ് മാത്രമാണ് ഉൗഷ്മാവ് രേഖപ്പെടുത്തിയത്. അതേസമയം, ഞായറാഴ്ച അത്രതന്നെ തണുപ്പ് അനുഭവപ്പെട്ടില്ല. വരുംദിവസങ്ങളിൽ സാവധാനം കാലാവസ്ഥ തണുപ്പിലേക്ക് മാറിത്തുടങ്ങുമെന്ന സൂചനയാണ് കാലാവസ്ഥ പ്രവചകർ നൽകുന്നത്. എന്നാൽ, തണുപ്പ് പ്രതിരോധവസ്ത്രങ്ങൾ ധരിക്കേണ്ടിവരുന്ന അവസ്ഥയിലെത്താൻ ഇനിയും ദിവസങ്ങളെടുക്കും. ചൂടും തണുപ്പും മിതമായ നല്ല കാലാവസ്ഥയായിരുന്നു ഇതുവരെ. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് രാജ്യത്ത് ശൈത്യകാല ടെൻറ് പണിയുന്നതിന് അനുമതിയുള്ളത്.
കഴിഞ്ഞവർഷം അപൂർവ കാലാവസ്ഥയെന്ന് വിശേഷിപ്പിക്കാവുന്ന വിധം തണുപ്പില്ലാത്ത തണുപ്പുകാലമാണ് കഴിഞ്ഞുപോയത്. കാലാവസ്ഥ വ്യതിയാനത്തിെൻറ ഭാഗമായി കുവൈത്തിൽ കഴിഞ്ഞ തവണ കാര്യമായ തണുപ്പുണ്ടായില്ല. സാധാരണ നിലയിൽ തണുപ്പു പ്രതിരോധവസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങാൻ കഴിയാത്ത ഡിസംബർ, ജനുവരി മാസങ്ങളിൽപോലും ആളുകൾ പ്രതിരോധവസ്ത്രങ്ങൾ ധരിച്ചില്ല. കാലാവസ്ഥാ വകുപ്പിെൻറയും പ്രമുഖ കാലാവസ്ഥാ പ്രവചകമാരുടെയും കണക്കുകൂട്ടലുകൾ തെറ്റി. കുവൈത്തിെൻറ ചില ഭാഗങ്ങളിൽ ജനുവരിയിൽ അന്തരീക്ഷ ഉൗഷ്മാവ് പൂജ്യം ഡിഗ്രിക്കും താഴെവരാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. എന്നാൽ, ശരാശരി 15 ഡിഗ്രിക്കടുത്തായിരുന്നു ഉൗഷ്മാവ്. നവംബർ 25 മുതൽക്കുതന്നെ തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ധരിക്കേണ്ടിവരുമെന്ന കാലാവസ്ഥ പ്രവചനമെല്ലാം അസ്ഥാനത്തായി. ഒറ്റപ്പെട്ട ദിവസങ്ങളിൽ മാത്രമാണ് തുണുപ്പ് കൂടിയത്. നവംബർ അവസാനം തണുപ്പ് കൂടിയെങ്കിലും ഏതാനും ദിവസം മാത്രമേ ഇത് നിലനിന്നുള്ളൂ. തണുപ്പുകാല വസ്ത്ര വിപണിയെയും മാന്ദ്യം ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
