ആർ.എസ്.സി എലൈറ്റ് മീറ്റ് സംഘടിപ്പിച്ചു
text_fieldsസാൽമിയ: രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് സിറ്റി സെൻട്രൽ നടത്തുന്ന വിദ്യാർഥി സമ്മേളനത്തിെൻറ മുന്നോടിയായി രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച എലൈറ്റ് മീറ്റ് െഎ.സി.എഫ് നാഷനൽ ഉപാധ്യക്ഷൻ അഹ്മദ് കെ. മാണിയൂർ ഉദ്ഘാടനം ചെയ്തു. നാഷനൽ ടെക്നോളജി എൻറർപ്രൈസസ് കമ്പനി സീനിയർ മാനേജർ റഫീഖ് കൊച്ചനൂർ ‘മോഡേൺ പാരൻറിങ്’ എന്ന വിഷയത്തിൽ വിഡിയോ പ്രസേൻറഷൻ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഒാപൺ ഫോറവും നടന്നു. െഎ.സി.എഫ് നാഷനൽ കമ്മിറ്റിയംഗം മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നിർവഹിച്ചു. മമ്മു മുസ്ലിയാർ, സമീർ മുസ്ലിയാർ, മുഹമ്മദ് ബാദുഷ മുട്ടന്നൂർ, നിസാർ ചെമ്പുകടവ്, ഷഹദ് മൂസ, വഹീബ് കെ.സി റോഡ് തുടങ്ങിയവർ സംബന്ധിച്ചു. ഒക്ടോബർ 26ന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ ബ്രാഞ്ചിൽ വിദ്യാർഥി സമ്മേളനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
