സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: നിയമനിർമാണം ആലോചനയിൽ
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ഒരുക്കുന്നതിന് നിയമനിർമാണം നടത്തുന്നത് ആലോചനയിൽ.
കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭക്കു മുന്നിൽ കരടുനിയമം ചർച്ചക്കുവന്നു. സ്വകാര്യ കമ്പനികളിൽ നിർബന്ധമായും നിയമിക്കേണ്ട കുവൈത്തികളുടെ എണ്ണം വർധിപ്പിക്കാനും ചില തസ്തികകൾ സ്വദേശികൾക്ക് മാത്രമാക്കാനുമാണ് ശിപാർശ. പുറത്താക്കപ്പെടുന്ന വിദേശികൾക്ക് പകരം താൽക്കാലികമായി ജോലിക്കാരെ കണ്ടെത്താൻ കൺസൽട്ടൻസി സ്ഥാപനത്തെ ചുമതലപ്പെടുത്താനും സർക്കാർ ആലോചിക്കുന്നു. സ്വദേശികൾക്ക് പരിശീലനം നൽകി അതത് ജോലിക്ക് പ്രാപ്തമാക്കുന്നതുവരെ മാത്രമാവും താൽക്കാലിക നിയമനം.
സ്ഥിരമായി ജോലി ചെയ്തുവരുന്ന വിദേശികളെ പെെട്ടന്ന് ഒഴിവാക്കുേമ്പാൾ ഉണ്ടാവുന്ന അനിശ്ചിതാവസ്ഥ മറികടക്കാനാണിത്. ഇതുവഴി 17,000 സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ ജോലി നൽകാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നിലവിൽ 13,500 സ്വദേശികൾ മാത്രമാണ് തൊഴിലില്ലാത്തവരായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുതുതായി പഠിച്ചിറങ്ങുന്ന യുവാക്കൾക്ക് ഉൾപ്പെടെ തൊഴിൽ കണ്ടെത്താനാണ് സർക്കാർ പദ്ധതി തയാറാക്കുന്നത്. എല്ലാവർക്കും പൊതുമേഖലയിൽ ജോലി നൽകാൻ കഴിയില്ല എന്ന യാഥാർഥ്യമാണ് സ്വകാര്യ മേഖലയിൽ ഉൗന്നൽ നൽകാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നത്. പൊതുമേഖലയിൽ ഒഴിവാക്കാൻ കഴിയുന്ന എല്ലാ തസ്തികകളിൽനിന്നും വിദേശികളെ മാറ്റുകയെന്ന നയം സർക്കാർ നേരത്തേ തന്നെ എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
