കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ വാർഷികം 26ന്
text_fieldsഅബ്ബാസിയ: കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) കുവൈത്ത് വാർഷികാഘോഷം ‘കോലത്തുനാട് ഉത്സവം’ ഒക്ടോബർ 26ന് വൈകീട്ട് നാലുമണി മുതൽ അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ നടക്കും. ചലച്ചിത്ര നടി ലിയോണ ലിഷോയ് മുഖ്യാതിഥിയാവും. മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ സലീമിെൻറ മകളും പ്രശസ്ത ഗായികയുമായ സജ്ല സലീം, ഇഷാൻ ദേവ് എന്നിവർ നയിക്കുന്ന ഗാനമേളയും മിമിക്രി താരം ബിജു ഭാസ്കർ നയിക്കുന്ന ഹാസ്യവിരുന്നുമുണ്ടാവും. വൈകീട്ട് നാലുമണിക്ക് കുട്ടികളുടെ പാട്ടുമത്സരം അരങ്ങേറും. പ്രാഥമിക മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് കോലത്തുനാട് മഹോത്സവത്തിൽ മത്സരിക്കുക. അംഗങ്ങളുടെ മറ്റു കലാപരിപാടികളുമുണ്ടാവും. പ്രസിഡൻറ് പുഷ്പരാജൻ, ജനറൽ സെക്രട്ടറി വിനയൻ അഴീക്കോട്, മുഖ്യരക്ഷാധികാരി ആേൻറാ, പ്രോഗ്രാം കൺവീനർ ഷാനു തലശ്ശേരി, വനിതാ കൺവീനർ ഷെറിൻ മാത്യൂ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
