വ്യാപാര സമുച്ചയങ്ങളിൽ നമസ്കാര സ്ഥലം വേണമെന്ന് മുനിസിപ്പൽ ഉത്തരവ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ വാണിജ്യ സമുച്ചയങ്ങളിലും നമസ്കരിക്കുന്നതിന് പ്രത്യേക സ്ഥലം സൗകര്യപ്പെടുത്താൻ ഉത്തരവ്. മുനിസിപ്പൽ-പൊതുമരാമത്ത് മന്ത്രി ഹുസാം അൽ റൂമിയാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ നമസ്കാര സ്ഥലങ്ങൾ നിർണയിച്ചു നൽകണമെന്നാണ് നിർദേശം. കെട്ടിടത്തിെൻറ മൊത്തം വിസ്തീർണത്തിൽ രണ്ടു ശതമാനം ഇതിനായി നീക്കിവെക്കണം. 1000 ചതുരശ്ര മീറ്ററോ അതിൽ കുറവോ വിസ്തീർണമുള്ള വാണിജ്യ കെട്ടിടമാണെങ്കിൽ 30 ചതുരശ്ര മീറ്റർ നമസ്കാര സ്ഥലത്തിനായി മാറ്റിവെക്കണം. 1000 ചതുരശ്ര മീറ്ററിലധികം ചുറ്റളവുള്ള കെട്ടിടമാണെങ്കിൽ 60 ചതുരശ്ര മീറ്റർ പ്രാർഥന സൗകര്യത്തിനായി നിർണയിച്ചു നൽകണം. 1000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തീർണമുള്ള കെട്ടിടങ്ങളാണെങ്കിൽ അതോടനുബന്ധിച്ച് വാഹനങ്ങൾ നിർത്തിയിടാൻ സ്മാർട്ട് പാർക്കിങ് സൗകര്യമേർപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
