ഫോക് വാർഷികം െഫ്ലയർ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ 13ാം വാർഷിക നടത്തിപ്പിനോടനുബന്ധിച്ചുള്ള ഫ്ലയർ, റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. അൽമുല്ല എക്സ്ചേഞ്ച് പ്രതിനിധി പരേഷ് പട്ടീദാർ െഫ്ലയർ പ്രകാശനവും ഹോട്ട് ആൻഡ് സ്പൈസ് പ്രതിനിധി ജറീഷ് റാഫിൾ പ്രകാശനവും നടത്തി. ബിജു ആൻറണി ജനറൽ കൺവീനറായും എം.എൻ. സലീം, സജിജ മഹേഷ് എന്നിവർ ജോയൻറ് കൺവീനർമാരായും സ്വാഗതസംഘം രൂപവത്കരിച്ചു. നവംബർ 16ന് അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിലാണ് പരിപാടി. വനിതാവേദിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് 50ൽപരം വനിതകൾ ചേർന്ന് അവതരിപ്പിക്കുന്ന നൃത്തസംഗീത ശിൽപവും നാട്ടിൽനിന്ന് എത്തുന്ന പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി സംഗീതനിശയും ഉണ്ടാകും. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു ഫോക് നൽകിയ ആദ്യ ഗഡുവായ അഞ്ചു ലക്ഷത്തിനു പുറമെയുള്ള രണ്ടാം ഗഡു കണ്ണൂർ മഹോത്സവത്തിനു ശേഷം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻറ് കെ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
