Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വ്യാ​ജ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
cancel

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സൈ​ബ​ർ ക്രൈം ​വി​ഭാ​ഗ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ന​ട​പ​ടി. ചി​ല ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ വ്യാ​ജ​പ്പേ​രും ചി​ഹ്ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച്​ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. സം​ശ​യ​ക​ര​മാ​യ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം ട്വി​റ്റ​ർ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ജ പേ​രു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ഏ​താ​നും അ​ക്കൗ​ണ്ടു​ക​ൾ സൈ​ബ​ർ ക്രൈം ​വ​കു​പ്പി​​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും അ​തു തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ്യ​ക്തി​ക​ൾ​ക്കെ​തി​രെ​യും രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യും രാ​ഷ്​​ട്ര നേ​തൃ​ത്വ​ങ്ങ​ൾ​ക്കെ​തി​രെ​യും അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല​ധി​ക​വും വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളാ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ൾ മ​ന്ത്രാ​ല​യം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത​തും ദു​രൂ​ഹ​ത നി​റ​ഞ്ഞ​തു​മാ​യ അ​ക്കൗ​ണ്ടു​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന​ത് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും സൂ​ക്ഷി​ക്ക​ണം. ദേ​ശീ​യ ഐ​ക്യം ചോ​ദ്യം ചെ​യ്യും​വി​ധ​മു​ള്ള ന​ട​പ​ടി​ക​ൾ അ​നു​വ​ദി​ക്കി​ല്ല. രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള​വ​രാ​യാ​ലും പു​റ​ത്തു​ള്ള​വ​രാ​യാ​ലും അ​തി​രു​വി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ക്കി​ല്ല. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ നി​യ​മാ​നു​സൃ​തം ന​ട​പ​ടി​യെ​ടു​ക്കും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​​ടെ പേ​രി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്​ അ​വ​കാ​ശ​മു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story