അമീരി കാരുണ്യം: അടുത്ത തവണ ഇളവ് ആയിരത്തിൽ താഴെ തടവുകാർക്ക് മാത്രം
text_fieldsകുവൈത്ത് സിറ്റി: അമീരി കാരുണ്യം വഴി 2019ൽ ശിക്ഷയിളവ് നൽകുക 1000 തടവുകാർക്ക് മാത്രമായിരിക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ അൻബ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പത്തുവർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണിത്. ജയിൽ മോചനവും ശിക്ഷയിളവും ഉൾപ്പെടെ ആയിരത്തിൽ താഴെ ആളുകൾക്ക് മാത്രമേ പ്രത്യേക ആനുകൂല്യം നൽകൂവെന്നാണ് റിപ്പോർട്ട്. 2018ൽ 2280 പേർക്ക് ശിക്ഷയിളവ് നൽകിയിരുന്നു. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പ്രത്യേക കാരുണ്യത്തിൽ കഴിഞ്ഞ തവണ 446 തടവുകാർക്ക് ഉടൻ മോചനം ലഭിച്ചു. 1633 പേർക്ക് ശിക്ഷാകാലാവധിയിൽ കുറവ് നൽകിയപ്പോൾ നാടുകടത്താൻ വിധിക്കപ്പെട്ട 169 പേരെ അതിൽനിന്ന് ഒഴിവാക്കി.
608 പേരുടെ പിഴ ഒഴിവാക്കിക്കൊടുത്തു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തടവറകളിൽ കഴിയുന്ന സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവർക്ക് ആനുകൂല്യം ലഭിച്ചു. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്തേണ്ട തടവുകാരുടെ പട്ടിക തയാറാക്കുക. ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് ഇളവിന് അർഹരായ തടവുകാരുടെ പട്ടികക്ക് അന്തിമരൂപം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
