സിയസ്കോ, ബിഗ് ബോയ്സ്, സ്പാർക്സ്, മാക് ടീമുകൾക്ക് ജയം
text_fieldsകുവൈത്ത് സിറ്റി: കെഫാക്-യൂനിമണി സീസൺ ഏഴിലെ ഗ്രൂപ് എ സോക്കർ ലീഗ് മത്സരങ്ങളിലെ ആദ്യമത്സരത്തിൽ ഓൺ ഗോളിൽ റൗദ എഫ്.സി ബിഗ് ബോയ്സ് എഫ്.സിക്ക് മുന്നിൽ കീഴടങ്ങി. രണ്ടാം മത്സരത്തിൽ ആൻസൺ നേടിയ ഒരു ഗോളിന് സ്പാർക്സ് എഫ്.സി, അൽ ശബാബ് എഫ്.സിയെ പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് കുവൈത്ത് എഫ്.സിയും മാക് കുവൈത്തും തമ്മിൽ നടന്ന മൂന്നാം മത്സരത്തിൽ സമീറുൽ ഹഖ് നേടിയ ഒരു ഗോളിന് മാക് കുവൈത്ത് വിജയിച്ചു. അവസാന മത്സരത്തിൽ ജിതിൻ ജേക്കബ് നേടിയ ഒരു ഗോളിന് സിയെസ്കോ എഫ്.സി, കേരളാ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി. മാസ്റ്റേഴ്സ് ലീഗിൽ കെ.കെ.എസ് സുർറയും, ബ്ലാസ്റ്റേഴ്സ് കുവൈത്തും തമ്മിലുള്ള മത്സരം ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
മറ്റൊരു മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിന് റൗദ എഫ്.സി അൽ ശബാബ് എഫ്.സിയെ പരാജയപ്പെടുത്തി. കേരള ചലഞ്ചേഴ്സ് - സിൽവർസ്റ്റാർ മത്സരം ഇരുടീമുകളും ഒാരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ബിഗ് ബോയ്സ് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി. സോക്കർ മത്സരത്തിൽ ജാസിം (ബിഗ് ബോയ്സ്), ഷഫീക്ക് (മാക് കുവൈത്ത്), ഷരീഫ് (സ്പാർക്സ് എഫ്.സി), മനോജ് (സിയെസ്കൊ എഫ്.സി), എന്നിവരും മാസ്റ്റേഴ്സ് ലീഗിൽ സിറാജ് (ബിഗ് ബോയ്സ്), റാഫി (സിൽവർ സ്റ്റാർ), ഷഫീക്ക് (റൗദ എഫ്.സി), ബൈജു (കെ.കെ.എസ് സുർറ എഫ്.സി) എന്നിവരും യഥാക്രമം മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
