ഫൈസൽ അൽ മുതവ്വയും യു.എസ് അംബാസഡറും കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പ്രാദേശിക കമ്പനികളും അമേരിക്കൻ കമ്പനികളും തമ്മിലെ സഹകരണം സാധ്യമാക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായി അലി അബ്ദുൽ വഹാബ് േട്രഡിങ് കമ്പനി എക്സിക്യൂട്ടിവ് പ്രസിഡൻറ് ഫൈസൽ അൽ മുതവ്വയും കുവൈത്തിലെ യു.എസ് അംബാസഡർ ലോറൻസ് സിൽഫർമാനും കൂടിക്കാഴ്ച നടത്തി. അലി അബ്ദുൽ വഹാബ് കമ്പനിയുടെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിലെയും കമ്പനികൾക്കിടയിൽ ഏതെല്ലാം രീതിയിൽ സഹകരണം ഉറപ്പുവരുത്താമെന്നതിനെ കുറിച്ച് വിപുലമായ ചർച്ചകൾക്ക് വേദിയൊരുക്കാൻ ധാരണയായി. കുവൈത്ത്-അമേരിക്കൻ സഹകരണം കൂടുതൽ മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
