പ്രവാസികൾ അയക്കുന്ന പണത്തിന് നികുതി പരിഗണിച്ചേക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറായ നാഷനൽ അസംബ്ലിയുടെ മൂന്നാമത് സെഷൻ ഒക്ടോബർ 30ന് ആരംഭിക്കും.
പാർലമെൻറ് അംഗങ്ങളും സർക്കാറുമായും ചർച്ച നടത്തിയതിനെ തുടർന്നാണ് ഒക്ടോബർ 30ന് പാർലമെൻറ് സമ്മേളനം ആരംഭിക്കാൻ തീരുമാനിച്ചതെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് നാഷനൽ അസംബ്ലി ഒടുവിൽ സമ്മേളിച്ചത്. അതേസമയം, പ്രവാസികളെയും സ്വദേശികളെയും സംബന്ധിക്കുന്ന നിരവധി വിഷയങ്ങൾ ഇത്തവണത്തെ സമ്മേളനത്തിൽ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. പാർലമെൻററി കമ്മിറ്റിയുടെ അജണ്ടയിൽ 27 റിപ്പോർട്ടുകളാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. ഇതിൽ ഒമ്പത് എണ്ണത്തിൽ പാർലമെൻറ് അംഗങ്ങളും എക്സിക്യൂട്ടിവും ധാരണയിലെത്തിയിട്ടുണ്ട്. അഞ്ച് റിപ്പോർട്ടുകൾ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുേമ്പാൾ പാർലമെൻറ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്ന പത്ത് വിഷയങ്ങളിൽ തർക്കമുണ്ട്. പ്രവാസികളുടെ ഹെൽത്ത് ഇൻഷുറൻസ്, അഭിഭാഷകവൃത്തി, എനർജി ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി തുടങ്ങിയ വിഷയങ്ങൾ പാർലമെൻറിെൻറ പരിഗണനക്ക് വരുന്നതിൽ ധാരണയിലെത്തിയിട്ടുണ്ട്. അതേസമയം, പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തൽ, പൊതു സേവനങ്ങളുെട നിരക്കുവർധന, സർക്കാറിെൻറ പൊതു കടം, തടവു കാലാവധി ചുരുക്കൽ, പൗരത്വ നിയമത്തിൽ ഭേദഗതിവരുത്തൽ, കുവൈത്ത് എയർവേസിനെ കമ്പനിയാക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് തർക്കമുള്ളത്. പാർലമെൻറ് കമ്മിറ്റിയും സർക്കാറും തമ്മിലെ തർക്കത്തിന് പരിഹാരമായാൽ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്ന വിഷയം ഇൗ വർഷംതന്നെ പാർലമെൻറിൽ ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
