ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ മറ്റു സേന വിഭാഗങ്ങളോട് തുല്യപ്പെടുത്തൽ ഏപ്രിൽ മുതൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ മറ്റു സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരെ പോലെ തന്നെ അഗ്നിശമന ഉദ്യോഗസ്ഥരെയും പരിഗണിക്കുന്ന ഫയർഫോഴ്സ് നിയമത്തിലെ ഭേദഗതി അടുത്ത ഏപ്രിലോടെ ഉണ്ടാകുമെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഫയർഫോഴ്സ് ജനറൽ ഡിപ്പാർട്ട്മെൻറ് മേധാവി ജനറൽ ഖാലിദ് അൽ മുക്റാദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ സൈന്യം, പൊലീസ്, ദേശീയ ഗാർഡ് എന്നീ മേഖലയിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അഗ്നിശമന വിഭാഗത്തിലെ ജീവനക്കാർക്കും ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ശമ്പളത്തിെൻറയും മെഡിക്കൽ - വാർഷിക അവധിയുടെയും കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടേതിന് തുല്യമായ നിയമങ്ങളാണുണ്ടാവുക. നിയമനത്തിനുശേഷം യോഗ്യതയും സേവന കാലവും പരിഗണിച്ച് ഉയർന്ന തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നതിലും ഒരേ നിയമമായിരിക്കും പിന്നീടുണ്ടാവുക. സൈന്യത്തെയും പൊലീസിനെയും പോലെ തങ്ങളെയും പരിഗണിക്കണമെന്നും ശമ്പളമുൾപ്പെടെ കാര്യത്തിൽ സമത്വം ഉറപ്പുവരുത്തണമെന്നുമുള്ള അഗ്നിശമന വിഭാഗത്തിെൻറ നിരന്തര ആവശ്യമാണ് ഇതോടെ പൂർത്തിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
