ഒാൾഡ് ബയാൻ പാലസ്: മറവിയിലാഴുന്ന ചരിത്രസ്മാരകം
text_fieldsകുവൈത്ത് സിറ്റി: ബയാൻ പാലസ് എന്നു കേൾക്കുേമ്പാൾ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് ഒാടിയെത്തുക അമീറിെൻറ പ്രശസ്തമായ കൊട്ടാരമാണ്. 1986ൽ അറബ് ലീഗിെൻറ അഞ്ചാം സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നതിനോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട ഇൗ കൊട്ടാരമാണ് ബഹുഭൂരിഭാഗം പേരുടെയും ഒാർമയിലുള്ളത്. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹിെൻറ കാലത്ത് ഉദ്ഘാടനം ചെയ്ത ബയാൻ പാലസ് അറിയാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ, ഇതേ പേരിൽ തന്നെ മറ്റൊരു കൊട്ടാരം കുവൈത്തിലുണ്ടായിരുന്നു എന്ന് അറിയാവുന്നവർ വിരളമാകും.
‘ഒാൾഡ് ബയാൻ പാലസ്’ എന്ന പേരിൽ രേഖപ്പെടുത്തപ്പെട്ട ഇൗ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത് ഹവല്ലിയിലാണ്. 1931ലാണ് മൂന്നു ഭാഗങ്ങളുള്ള ഇൗ കൊട്ടാരം നിർമിക്കപ്പെട്ടത്. മുൻ ഭരണാധികാരി ശൈഖ് അഹമ്മദ് അൽ ജാബിർ അസ്സബാഹ് നിർമിച്ച കൊട്ടാരം കാലക്രമേണ വിസ്മൃതിയിലേക്ക് ആഴ്ന്നുപോകുകയായിരുന്നു. അയ്യൂബ് ഹുസൈൻ രചിച്ച് കുവൈത്ത് സെൻറർ ഫോർ റിസർച് ആൻഡ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ‘കുവൈത്ത്സ് ലെറ്റർ’ എന്ന പുസ്തകത്തിലാണ് മറവിയിലേക്ക് മാഞ്ഞുപോയ ഇൗ കൊട്ടാരത്തെ കുറിച്ച് പറയുന്നത്.
ചുറ്റുമുള്ള പ്രദേശങ്ങളേക്കാൾ ഉയർന്ന പ്രദേശത്ത് സമീപ സ്ഥലങ്ങളെല്ലാം വീക്ഷിക്കാൻ സാധിക്കുന്നതിനാലാണ് ഇൗ കൊട്ടാരത്തിന് ബയാൻ എന്ന് പേരിട്ടത്. ഹവല്ലിയിൽ ഒാൾഡ് ബയാൻ പാലസ് സ്ഥാപിതമായതോടെ പ്രദേശത്ത് ജനവാസം വർധിക്കുകയും ചെയ്തു. ശൈഖ് അഹ്മദ് അൽ ജാബിർ വസന്തകാല കേന്ദ്രമായാണ് ഒാൾഡ് ബയാൻ പാലസിനെ ഉപയോഗിച്ചിരുന്നത്. മൂന്നു വിഭാഗങ്ങളുള്ള കൊട്ടാരത്തിെൻറ ആദ്യ വിഭാഗത്തിൽ ദിവാൻ, പള്ളി, അമീറിെൻറ സെക്രട്ടറിയുടെ മുറി, പരിചാരകരുടെ മുറി, കുട്ടികൾക്കുള്ള മുറികൾ എന്നിവയാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ മുറികൾ ഉപയോഗിച്ചിരുന്നത് ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹും ഇപ്പോഴത്തെ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായിരുന്നു.
രണ്ടാമത്തെ വിഭാഗത്തിലായിരുന്നു ശൈഖ് അഹ്മദ് അൽ ജാബിറിെൻറയും സഹോദരി ശൈഖ മറിയം അൽ ജാബിറിെൻറയും താമസ സ്ഥലങ്ങളും പാചക കേന്ദ്രവും. മൂന്നാമത്തെ വിഭാഗം കാവൽക്കാരുടെ താമസത്തിനുള്ളതായിരുന്നു. ഹവല്ലിക്ക് തെക്ക് ഭാഗത്തായിട്ടായിരുന്നു കൊട്ടാരം സ്ഥിതി ചെയ്തിരുന്നതെന്ന് പുസ്തകത്തിൽ പറയുന്നു. 1950ൽ ശൈഖ് അഹമ്മദ് അൽ ജാബിറിെൻറ മരണത്തോടെ കൊട്ടാരം ഉപേക്ഷിക്കപ്പെടുകയും 1960ൽ നിലംപതിക്കുകയും ചെയ്തതായി അയ്യൂബ് ഹുസൈൻ പുസ്തകത്തിൽ പറയുന്നു. ഇവിടെയാണ് മുബാറക് അൽ കബീർ ഹോസ്പിറ്റൽ സ്ഥാപിച്ചതെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
