ടി.ബി അസുഖവുമായെത്തുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: പുതിയ തൊഴിൽ വിസയിൽ രാജ്യത്തെത്തുന്ന വിദേശികളിൽ ടി.ബി രോഗബാധിതരുടെ എണ്ണം കൂടുന്നതായി വെളിപ്പെടുത്തൽ.
ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോളറ, മലേറിയ തുടങ്ങിയ രോഗങ്ങളെ പോലെ ടി.ബി ബാധിതർക്കും രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ട്. എന്നാൽ, നാട്ടിലെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയെത്തിയ പല വിദേശികളും കുവൈത്തിലെ പരിശോധനകളിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ മാസത്തിെൻറ തുടക്കത്തിൽ കുവൈത്തിലെത്തിയ നാലു വിദേശികളിലാണ് ടി.ബി കണ്ടെത്തിയത്. ഏതാനും മാസങ്ങളിൽ നടന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ നേപ്പാൾ, ഇത്യോപ്യ എന്നീ രാജ്യങ്ങളിലുള്ള നിരവധി പേരിലാണ് രോഗലക്ഷണം കണ്ടെത്താനായത്. റിക്രൂട്ട്മെൻറിന് മുമ്പായി വിദേശ രാജ്യങ്ങളിൽ നടക്കുന്ന മെഡിക്കൽ പരിശോധനകൾ ചില രാജ്യങ്ങളിലെങ്കിലും സുതാര്യമല്ലെന്നാണ് ഇത് കാണിക്കുന്നത്. മിക്ക രാജ്യങ്ങളിലും കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള കമ്പനികൾക്കായിരുന്നു ചുമതല. എന്നാൽ, അടുത്തിടെയായി തദ്ദേശീയ കമ്പനികൾക്കിതിെൻറ ചുമതല നൽകിയിരുന്നു. ഇതടക്കമുള്ള കാരണങ്ങളാണ് ടി.ബി പോലുള്ള രോഗവുമായി വിദേശികളെത്താൻ കാരണമായി പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
