Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക​ത്തെ...

ലോ​ക​ത്തെ ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ൾ ജി.​സി.​സി​യി​ൽ കു​വൈ​ത്തി​ന്​ ര​ണ്ടാം സ്ഥാ​നം

text_fields
bookmark_border
ലോ​ക​ത്തെ ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ൾ  ജി.​സി.​സി​യി​ൽ കു​വൈ​ത്തി​ന്​ ര​ണ്ടാം സ്ഥാ​നം
cancel

കു​വൈ​ത്ത്​ സി​റ്റി: ലോ​ക​ത്തെ ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്തി​ന്​ മി​ക​ച്ച സ്ഥാ​ന​ം. ക​ു​വൈ​ത്ത്​ പാ​സ്​​പോ​ർ​ട്ട്​ ഉ​ള്ള​വ​ർ​ക്ക്​ വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​വു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം നൂ​റി​ലേ​ക്ക്​ എ​ത്താ​റാ​യി. പാ​സ്​​പോ​ർ​ട്ട്​ ഇ​ൻ​ഡ​ക്​​സ്​ പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ലാ​ണ്​ കു​വൈ​ത്ത്​ മി​ക​ച്ച നേ​ട്ടം കൊ​യ്​​ത​ത്. ലോ​ക​ത​ല​ത്തി​ൽ 45ാം സ്ഥാ​ന​ത്തു​ള്ള കു​വൈ​ത്ത്​ ജി.​സി.​സി​യി​ൽ ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. യു.​എ.​ഇ​യാ​ണ്​ ഒ​ന്നാം സ്ഥാ​ന​ത്ത്. ലോ​ക​ത​ല​ത്തി​ൽ യു.​എ.​ഇ പ​ത്താം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

വി​സ ര​ഹി​ത​മാ​യും വി​സ ഒാ​ൺ അ​റൈ​വ​ൽ സം​വി​ധാ​ന​ത്തി​ലും യാ​ത്ര ചെ​യ്യാ​വു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യാ​ണ്​ പാ​സ്​​പോ​ർ​ട്ടി​​​െൻറ ക​രു​ത്ത്​ വി​ല​യി​രു​ത്തു​ന്ന​ത്.കു​വൈ​ത്ത്​ പാ​സ്​​േ​പാ​ർ​ട്ടു​ള്ള​വ​ർ​ക്ക്​ 94 രാ​ജ്യ​ങ്ങ​ളി​േ​ല​ക്ക്​ വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നാ​കും. 53 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ​യി​ല്ലാ​തെ​യും 41 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ ഒാ​ൺ അ​റൈ​വ​ൽ സം​വി​ധാ​ന​ത്തി​ലും യാ​ത്ര ചെ​യ്യാ​നാ​കും. 104 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​തി​ന്​ വി​സ ആ​വ​ശ്യ​മാ​ണ്. ലോ​ക​ത​ല​ത്തി​ൽ 49ാമ​തു​ള്ള ഖ​ത്ത​ർ ജി.​സി.​സി​യി​ൽ മൂ​ന്നും 50ാമ​തു​ള്ള ബ​ഹ്​​റൈ​ൻ നാ​ലും സ്ഥാ​ന​ത്തെ​ത്തി. ഖ​ത്ത​ർ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക്​ 86 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നാ​കും. 49 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പൂ​ർ​ണ​മാ​യും വി​സ​ര​ഹി​ത​മാ​യും 37 രാ​ജ്യ​ങ്ങ​ളി​​ലേ​ക്ക്​ വി​സ ഒാ​ൺ അ​റൈ​വ​ൽ സം​വി​ധാ​ന​ത്തി​ലു​മാ​ണ്​ യാ​ത്ര ചെ​യ്യു​ക.

ബ​ഹ്​​റൈ​ൻ പൗ​ര​ൻ​മാ​ർ​ക്ക്​ 84 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാം. 46 രാ​ജ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വി​സ​യി​ല്ലാ​തെ സ​ന്ദ​ർ​ശി​ക്കാ​ൻ സാ​ധി​ക്കു​േ​മ്പാ​ൾ 38 രാ​ജ്യ​ങ്ങ​ളി​ൽ എ​ത്തു​േ​മ്പാ​ൾ വി​സ​യെ​ടു​ത്താ​ൽ മ​തി​യാ​കും. ലോ​ക ത​ല​ത്തി​ൽ 52ാം സ്ഥാ​ന​ത്തു​ള്ള ഒ​മാ​ൻ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക്​ 81 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​ വി​സ ര​ഹി​ത യാ​ത്ര സാ​ധ്യ​മാ​കു​ക. അ​തേ​സ​മ​യം, സൗ​ദി അ​റേ​ബ്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക്​ 79 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ​എ​ത്ത​ണ​മെ​ങ്കി​ൽ വി​സ ആ​വ​ശ്യ​മി​ല്ല. ലോ​ക​ത​ല​ത്തി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്തു​ള്ള യു.​എ.​ഇ​ക്ക്​ 157 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ ര​ഹി​ത യാ​ത്ര സാ​ധ്യ​മാ​ണ്. 112 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പൂ​ർ​ണ​മാ​യും വി​സ​യി​ല്ലാ​തെ​യ​ും 45 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ ഒാ​ൺ അ​റൈ​വ​ൽ സം​വി​ധാ​ന​ത്തി​ലു​മാ​ണ്​ യു.​എ.​ഇ പൗ​ര​ൻ​മാ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​നാ​കു​ക. ര​ണ്ടു​വ​ർ​ഷം മു​​മ്പ്​ വ​രെ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക്​ 91 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ മാ​ത്ര​മാ​ണ്​ വി​സ ര​ഹി​ത യാ​ത്ര സാ​ധ്യ​മാ​യി​രു​ന്ന​ത്.

ര​ണ്ട്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക​രു​ത്തു​റ്റ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി 51 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഇൗ ​സൗ​ക​ര്യം ല​ഭ്യ​മാ​കു​ക​യാ​യി​രു​ന്നു. ലോ​ക ത​ല​ത്തി​ൽ 65ാം സ്ഥാ​ന​മാ​ണ്​ ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടി​നു​ള്ള​ത്. 25 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ ര​ഹി​ത​മാ​യും 41 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ ഒാ​ൺ അ​റൈ​വ​ൽ സം​വി​ധാ​ന​ത്തി​ലും ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടു​മാ​യി യാ​ത്ര പോ​കാം. ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ സിം​ഗ​പ്പൂ​ർ ഒ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. സിം​ഗ​പ്പൂ​ർ പാ​സ്​​പോ​ർ​ട്ട്​ കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ 166 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ എ​ത്തു​ന്ന​തി​ന്​ വി​സ ആ​വ​ശ്യ​മി​ല്ല. ജ​ർ​മ​നി, ഡെ​ൻ​മാ​ർ​ക്ക്, സ്വീ​ഡ​ൻ, ഫി​ൻ​ല​ൻ​ഡ്​, ല​ക്​​സ​ം​ബ​ർ​ഗ്, നോ​ർ​വേ, നെ​ത​ർ​ല​ൻ​ഡ്​​​സ്, ദ​ക്ഷി​ണ കൊ​റി​യ, അ​മേ​രി​ക്ക എ​ന്നി​വ​യാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. യു​ദ്ധ​ക​ലു​ഷി​ത​മാ​യ ഇ​റാ​ഖും അ​ഫ്​​ഗാ​നി​സ്​​താ​നും ആ​ണ്​ അ​വ​സാ​ന സ്ഥാ​ന​ങ്ങ​ളി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story