കു​ത്തി​വെ​പ്പ്​ മാ​റി​യ​തി​നെ തു​ട​ർ​ന്ന്​ ബാ​ലി​ക​യു​ടെ മ​ര​ണം: ഡോ​ക്​​ട​റെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്​

11:33 AM
14/09/2018
ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്

അ​ല​ർ​ജി​ക്ക്​ ചി​കി​ത്സ തേ​ടി​യെ​ത്തി​യ മ​ക​ളു​ടെ രോ​ഗ​നി​ർ​ണ​യം തെ​റ്റി​യ​താ​യും കു​ത്തി​വെ​പ്പ്​ ന​ൽ​കി​യ​ഉട​ൻ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​കു​ക​യും മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ു

കു​വൈ​ത്ത്​ സി​റ്റി: കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ക്ലി​നി​ക്കി​ൽ കു​ത്തി​വെ​പ്പ്​ മാ​റി​യ​തി​നെ തു​ട​ർ​ന്ന്​ 13 കാ​രി​യാ​യ സ്വ​ദേ​ശി പെ​ൺ​കു​ട്ടി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​യാ​യ ഡോ​ക്​​ട​റെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വ്. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹാ​ണ്​ സ്​​പെ​ഷ​ലി​സ്​​റ്റ്​ വി​സി​റ്റി​ങ്​ ഡോ​ക്​​ട​റാ​യ ആ​രോ​പ​ണ വി​ധേ​യ​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. യാ​ത്രാ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കു​വൈ​ത്ത്​ ​സ്വ​ദേ​ശി​യാ​ണ്​ 13കാ​രി​യാ​യ മ​ക​ളു​ടെ മ​ര​ണം ഡോ​ക്​​ട​റു​ടെ പി​ഴ​വു​കാ​ര​ണ​മാ​ണെ​ന്ന്​ കാ​ണി​ച്ച്​ പ​രാ​തി ന​ൽ​കി​യ​ത്. അ​ല​ർ​ജി​ക്ക്​ ചി​കി​ത്സ തേ​ടി​യെ​ത്തി​യ മ​ക​ളു​ടെ രോ​ഗ​നി​ർ​ണ​യം തെ​റ്റി​യ​താ​യും കു​ത്തി​വെ​പ്പ്​ ന​ൽ​കി​യ​യു​ട​ൻ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​കു​ക​യും മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. അ​ല​​ർ​ജി​ക്കാ​യി മ​ക​ൾ ചി​കി​ത്സ​ക്കെ​ത്തി​യ​തി​​െൻറ​യും കു​ത്തി​വെ​പ്പി​ന്​ ശേ​ഷം ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​​െൻറ​യും തെ​ളി​വു​ക​ൾ പി​താ​വ്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ കൈ​മാ​റി​യ​താ​യും വി​വ​ര​മു​ണ്ട്. 

Loading...
COMMENTS