സഹദ് കടലൂരിന് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: 33 വർഷത്തെ കുവൈത്ത് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സഹദ് കടലൂരിന് ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകി.
ഇസ്ലാഹി സെൻറർ പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായ സഹദ് കേന്ദ്ര കമ്മിറ്റിയുടെ വിവിധ വകുപ്പ് സെക്രട്ടറിയായും ഫൈഹ യൂനിറ്റ് പ്രസിഡൻറ്, സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
സംഗമത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ ഉപഹാരം പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി സഹദ് കടലൂരിന് നൽകി. ചെയർമാൻ വി.എ. മൊയ്തുണ്ണി, സെക്രട്ടറി സിദ്ദീഖ് മദനി, അബ്ദുൽ അസീസ് സലഫി, മുഹമ്മദ് ബേബി, യൂനുസ് സലീം, അബ്ദുറഹ്മാൻ തങ്ങൾ, അൻവർ സാദത്ത്, മുഹമ്മദ് റാഫി, ഫിറോസ് ചുങ്കത്തറ, നജീബ് സ്വലാഹി, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
