കു​വൈ​ത്തി​ൽ നി​യ​മാ​നു​സൃ​ത  വി​ദേ​ശി​ക​ൾ 28.61 ല​ക്ഷം

11:04 AM
14/09/2018

20 ല​ക്ഷ​ത്തി​ല​ധി​ക​വും പു​രു​ഷ​ന്മാ​ർ •ഏ​ഴു​ല​ക്ഷ​ത്തോ​ളം ​പ്ര​വാ​സി​ക​ൾ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ നി​യ​മാ​നു​സൃ​ത​മാ​യി ത​ങ്ങു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 28 ല​ക്ഷ​ത്തി​ല​ധി​കം. മേ​ജ​ർ ജ​ന​റ​ൽ ശൈ​ഖ്​്​ ഫൈ​സ​ൽ അ​ൽ ന​വാ​ഹി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​നാ​ലി​റ്റി ആ​ൻ​ഡ്​​ ട്രാ​വ​ൽ ഡോ​ക്യു​മ​െൻറ്​​സ്​ ഡി​പ്പാ​ർ​ട്ട്​​മ​െൻറി​​െൻറ കീ​ഴി​ൽ റെ​സി​ഡ​ൻ​റ്​​സ്​ അ​ഫ​യേ​ഴ്​​സ് ഡ​യ​റ​ക്​​​ട​റേ​റ്റ്​ ജ​ന​റ​ൽ പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ലാ​ണ് നി​യ​മാ​നു​സൃ​ത​മാ​യി രാ​ജ്യ​ത്ത്​ ത​ങ്ങു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ്യ​ക്​​ത​മാ​യ​ത്. 28,61,380 പേ​രാ​ണ്​ നി​യ​മാ​നു​സൃ​ത​മാ​യി രാ​ജ്യ​ത്ത്​ താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ 20,17,084 പേ​ർ പു​രു​ഷ​ൻ​മാ​രും  844,296 സ്​​​ത്രീ​ക​ളു​മാ​ണെ​ന്ന്​ മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല അ​ൽ ഹ​ജ്​​രി​യു​ടെ കീ​ഴി​ലു​ള്ള റെ​സി​ഡ​ൻ​റ്​​സ്​ അ​ഫ​യേ​ഴ്​​സ്​ പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കെ​ടു​പ്പി​ൽ വ്യ​ക്​​ത​മാ​യി. സെ​പ്​​റ്റം​ബ​ർ ഒ​ന്നു​വ​രെ​യു​ള്ള ക​ണ​ക്കു​ പ്ര​കാ​രം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 1,07,887 വി​ദേ​ശി​ക​ളാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ൽ 68,537 പേ​ർ പു​രു​ഷ​ന്മാ​രും 39,350 പേ​ർ സ്​​ത്രീ​ക​ളു​മാ​ണ്.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ കു​വൈ​ത്തി​വ​ത്​​ക​ര​ണം ന​ട​ത്താ​നു​ള്ള ശ്ര​മം ഉൗ​ർ​ജി​ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ​്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ 15,18,711 പേ​ർ ​േജാ​ലി ചെ​യ്യു​​ന്ന​തി​ൽ ബ​ഹു​ഭൂ​രി​ഭാ​ഗം പേ​രും പു​രു​ഷ​ന്മാ​രാ​ണ്. 13,94,913 പ്ര​വാ​സി പു​രു​ഷ​ൻ​മാ​ർ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​േ​മ്പാ​ൾ സ്​​ത്രീ​ക​ളു​ടെ എ​ണ്ണം 1,23,798 മാ​ത്ര​മാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളി​ൽ പ​ത്തു​ ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ്​ സ്​​ത്രീ​ക​ളു​ള്ള​ത്. 20ാം ന​മ്പ​ർ വി​സ​യു​ള്ള ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ 6,87,267 പേ​രാ​ണ്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളി​ൽ സ്​​ത്രീ- പു​രു​ഷ അ​നു​പാ​തം ഏ​ക​ദേ​ശം തു​ല്യ​മാ​ണ്. 3,49, 273 പു​രു​ഷ​ൻ​മാ​രും 3,37,994 സ്​​ത്രീ​ക​ളു​മാ​ണു​ള്ള​ത്. 22ാം ന​മ്പ​ർ വി​സ​ക്ക്​ കീ​ഴി​ൽ 5,44,048 പേ​രു​ണ്ട്. ഇ​വ​രി​ൽ 2,02,295 പു​രു​ഷ​ൻ​മാ​രും 3,41,753 സ്​​ത്രീ​ക​ളു​മാ​ണു​ള്ള​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ വി​സ നി​യ​മം ലം​ഘി​ച്ചു​ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 90,000 ക​ട​ന്നു​െ​വ​ന്നാ​ണ്​ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന്​ പ്ര​മു​ഖ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഏ​താ​നും മാ​സ​ങ്ങ​ൾ മു​മ്പ്​ സ​ർ​ക്കാ​ർ പൊ​തു​മാ​പ്പ്​ പ്ര​ഖ്യാ​പി​ക്കു​ക​യും നി​ര​വ​ധി അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തി മ​ട​ങ്ങു​ക​യും ചെ​യ്​​ത​തി​ന്​ ശേ​ഷ​മാ​ണ്​ ഇ​ത്ര​യ​ധി​കം നി​യ​മ ലം​ഘ​ക​ർ രാ​ജ്യ​ത്ത്​്​ ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്​്. 

രാ​ജ്യ​ത്ത്​ വി​സി​റ്റ്​ വി​സ​യി​ലെ​ത്തി കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ ക​ഴി​യു​ന്ന​വ​ർ ത​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത തീ​ർ​ത്ത്​ എ​ത്ര​യും വേ​ഗം കു​വൈ​ത്ത്​ വി​ട​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്ത്​ തു​ട​രു​ന്ന​വ​ർ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി അ​ട​ക്കം സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും നാ​ടു​ക​ട​ത്തു​ന്ന​തി​നും ആ​റു​ ഗ​വ​ർ​ണ​േ​റ​റ്റു​ക​ളി​ൽ ശ​ക്​​ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ നി​യ​മം ലം​ഘി​ച്ച്​ ക​ഴി​യു​ന്ന​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ഏ​ഷ്യ​ക്കാ​രാ​ണ്. അ​റ​ബ്​ വം​ശ​ജ​ർ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. പ​തി​നാ​യി​ര​ത്തോ​ളം സി​റി​യ​ക്കാ​ർ നി​യ​മ ലം​ഘ​ക​രാ​യി രാ​ജ്യ​ത്തു​ണ്ടെ​ന്നും ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​രാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ. ഇൗ​ജി​പ്​​തി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​ണ്​ ര​ണ്ടാം സ്ഥാ​നം. 

Loading...
COMMENTS