Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right3126...

3126 മ​രു​ന്നു​ക​ൾ​ക്ക് 86 ശ​ത​മാ​നം​വ​രെ വി​ല കു​റ​ക്കാ​ൻ തീ​രു​മാ​നം

text_fields
bookmark_border
3126 മ​രു​ന്നു​ക​ൾ​ക്ക് 86 ശ​ത​മാ​നം​വ​രെ  വി​ല കു​റ​ക്കാ​ൻ തീ​രു​മാ​നം
cancel
camera_alt?????????????????? ????? ???. ???????? ??? ???????

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത്​ 3126 മ​രു​ന്നു​ക​ൾ​ക്ക്​ വി​ല കു​റ​യു​ന്നു. 86 ശ​ത​മാ​നം വ​രെ​യാ​ണ്​ വി​ല കു​റ​യു​ക. രോ​ഗി​ക​ൾ​ക്ക്​ ആ​ശ്വാ​സം പ​ക​രു​ന്ന തീ​രു​മാ​നം കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രി ശൈ​ഖ് ഡോ. ​ബാ​സി​ൽ അ​ൽ സ​ബാ​ഹ് ആ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ജി.​സി.​സി ത​ല​ത്തി​ൽ മ​രു​ന്നു വി​ല​യി​ൽ ഏ​കീ​ക​ര​ണം വ​രു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​െൻറ ഭാ​ഗ​മാ​യാ​ണി​ത്. 2016 ഡി​സം​ബ​റി​ൽ ന​ട​ന്ന 27ാമ​ത് ജി.​സി.​സി ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ മ​രു​ന്നു വി​ല ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​ർ​ന്ന​ത്.

മ​രു​ന്നു​വി​ല കു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന വി​ല​നി​ർ​ണ​യ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​രു​ന്നു. സ​മി​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. ഇ​ത​നു​സ​രി​ച്ച് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, പ്ര​മേ​ഹം, പ്ര​ഷ​ർ പോ​ലു​ള്ള ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ചി​കി​ത്സ​ക്കു​വേ​ണ്ട 1033 മ​രു​ന്നു​ക​ളു​ടെ വി​ല​യി​ൽ 84 ശ​ത​മാ​നം​വ​രെ വി​ല കു​റ​യും. ത്വ​ഗ്​​രോ​ഗം, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗം, ഉ​ദ​ര​രോ​ഗം എ​ന്നി​വ​യു​ടെ ചി​കി​ത്സ​ക്കു​ള്ള 675 മ​രു​ന്നു​ക​ൾ​ക്ക് 83 ശ​ത​മാ​നം​വ​രെ വി​ല കു​റ​യും. മൂ​ത്ര​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്കു​ള്ള 384 മ​രു​ന്നു​ക​ൾ​ക്ക് 78 ശ​ത​മാ​നം​വ​രെ​യാ​ണ് വി​ല കു​റ​യു​ക. ആ​മാ​ശ​യ–​ക​ര​ൾ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും ട്യൂ​മ​ർ ചി​കി​ത്സ​ക്കും വേ​ണ്ടി​യു​ള്ള 1034 ത​രം മ​രു​ന്നു​ക​ൾ​ക്ക് 86 ശ​ത​മാ​നം​വ​രെ വി​ല കു​റ​യു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story