Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂ​റോ​പ്യ​ന്‍...

യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ കു​വൈ​ത്തി​ൽ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം തു​റ​ന്നു

text_fields
bookmark_border
യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ കു​വൈ​ത്തി​ൽ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം തു​റ​ന്നു
cancel
camera_alt????????????? ????????????? ??????????? ??????????? ???????????? ???????????? ????????? ?????? ?????????? ???? ????????? ????????????, ??????????? ?????????????? ???????? ?????? ???????? ????????? ??? ??????? ???????????? ?????????? ?????????? ????????????? ????????????
കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ൽ യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം തു​റ​ന്നു. യൂ​റോ​പ്യ ​ൻ യൂ​നി​യ​ൻ വി​ദേ​ശ​കാ​ര്യ, സു​ര​ക്ഷ​ന​യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഫെ​ഡ​റി​ക മൊ​ഗെ​റി​നി, കു​വൈ ത്ത്​ ​വി​ദേ​ശ ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം നി​ ർ​വ​ഹി​ച്ചു.
വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. കു​വൈ​ത്ത്​ സി​റ്റി​യി​ലാ​ണ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ​പ്ര​തി​നി​ധി​യു​ടെ ഒാ​ഫി​സ്​ തു​റ​ന്ന​ത്.
ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ൽ സൗ​ദി, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ന്​ പ്ര​തി​നി​ധി​ക​ളു​ള്ള​ത്. ലോ​ക​ത്താ​ക​മാ​ന​മു​ള്ള യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 142 ആ​വും.
കു​വൈ​ത്തു​മാ​യു​ള്ള ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നും കു​വൈ​ത്തി​​െൻറ ‘വി​ഷ​ൻ 2035’ വി​ക​സ​ന പ​ദ്ധ​തി​യെ പി​ന്തു​ണ​ക്കാ​നു​മാ​ണ്​ സ്ഥി​രം പ്ര​തി​നി​ധി​യെ നി​യ​മി​ച്ച​ത്. ര​ണ്ടു​കൂ​ട്ട​രും എ​ത്ര​മാ​ത്രം സ​ഹ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ എ​ന്ന​തി​​െൻറ തെ​ളി​വാ​ണ്​ പു​തി​യ ഒാ​ഫി​സ്​ എ​ന്നും​ ഫെ​ഡ​റി​ക മൊ​ഗെ​റി​നി പ​റ​ഞ്ഞു. വ്യാ​പാ​രം, നി​ക്ഷേ​പം, ഉൗ​ർ​ജം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​നും കു​വൈ​ത്തും സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം ഉ​പ​ക​രി​ക്കു​മെ​ന്നും ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്​ എ​ന്നി​വ​രു​മാ​യി ഫെ​ഡ​റി​ക മൊ​ഗെ​റി​നി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait -kuwait-gulf news
Next Story