Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോഴിക്കോട് -കുവൈത്ത്,...

കോഴിക്കോട് -കുവൈത്ത്, കുവൈത്ത് -കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാലര മണിക്കൂർ വൈകി

text_fields
bookmark_border
Air India Express
cancel

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് നി​ന്ന് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ് പ്ര​സ് വി​മാ​നം ഞാ​യ​റാ​ഴ്ച നാ​ല​ര മ​ണി​ക്കൂ​ർ വൈ​കി. കോ​ഴി​​ക്കോ​ട് നി​ന്ന് രാ​വി​ലെ 9.10ന് ​പു​റ​​പ്പെ​ടേ​ണ്ട വി​മാ​നം ഉ​ച്ച​ക്ക് 1.46നാ​ണ് പു​റ​പ്പെ​ട്ട​ത്.

കു​വൈ​ത്തി​ൽ പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​ക്ക് 11.55നാ​ണ് ഇ​ത് എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, എ​ത്തി​യ​ത് 4.41ന്. ​തി​രി​ച്ച് കു​വൈ​ത്തി​ൽ​നി​ന്ന് 12.55ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത് വൈ​കീ​ട്ട് അ​ഞ്ച​ര​യാ​യി. വി​മാ​നം വൈ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് ശ്ര​ദ്ധി​ക്കാ​ത്ത​വ​രും ദൂ​രെ​നി​ന്ന് നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട​വ​രും ദു​രി​ത​ത്തി​ലാ​യി. കു​വൈ​ത്തി​ൽ​നി​ന്ന് വ​രു​ന്ന വി​മാ​നം രാ​ത്രി എ​ട്ടോ​ടെ എ​ത്തേ​ണ്ട​ത് ഒ​രു​മ​ണി​യും ക​ഴി​ഞ്ഞ​ത് പ്ര​വാ​സി യാ​ത്ര​ക്കാ​രെ​യും അ​വ​രെ കൊ​ണ്ടു​പോ​കാ​നെ​ത്തി​യ ബ​ന്ധു​ക്ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കി.

ഈ വിമാനത്തിൽ പോകാനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ് പ്രസ് ഭക്ഷണപ്പൊതി വിതരണം ചെയ്തു. ബാഗേജിൽ ചെറിയ ഭാരക്കൂടുതൽ അടക്കം വിഷയങ്ങളിൽ കടുംപിടിത്തം ഒഴിവാക്കി ഉദാരത കാണിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKuwait - Kozhikode Air India Express
News Summary - Kuwait - Kozhikode Air India Express
Next Story