കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ ചികിത്സസഹായം കൈമാറി
text_fieldsകുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ അബ്ദുൽ ഗഫൂർ ചികിത്സസഹായം എക്സിക്യൂട്ടിവ് അംഗം സാഹിർ പുളിയഞ്ചേരി സഹായസമിതി ഭാരവാഹികൾക്ക് കൈമാറുന്നു
കുവൈത്ത് സിറ്റി: ഇരുവൃക്കയും തകരാറിലായ കൊയിലാണ്ടി കൊല്ലം സ്വദേശി ചെട്ട്യേടത്ത് അബ്ദുൽ ഗഫൂറിനും നടേരി കൈതക്കൽ മീത്തൽ ഗോപികക്കും കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ ചികിത്സസഹായങ്ങൾ കൈമാറി. കൊയിലാണ്ടി കൊല്ലത്ത് നടന്ന പരിപാടിയിൽ കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ എക്സിക്യൂട്ടിവ് അംഗം സാഹിർ പുളിയഞ്ചേരിയിൽനിന്ന് ഗഫൂർ ചികിത്സസഹായ സമിതി ഭാരവാഹികളായ ബി.എം. ഷബീർ, ടി. ഷാനവാസ് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ഗോപിക സഹായം കൂട്ടായ്മയുടെ കോഒാഡിനേറ്റർ ഇല്യാസ് ബഹസൻ നടേരിയിലെ ഗോപിക ചികിത്സസഹായ കമ്മിറ്റി കൺവീനർ അസീസ് ആണ്ടറത്തിന് കൈമാറി. കുവൈത്ത് ചെയർമാൻ ഷാഹുൽ ബേപ്പൂർ, കോയ നടേരി, നജീബ് മണമൽ, ജഗത് ജ്യോതി, ഇസ്മയിൽ സൺഷൈൻ, ടി.വി. അബ്ദുൽ ലത്തീഫ്, റഷീദ് മണിയോത്ത്, ഭാസ്കരൻ, അബ്ദുൽ കരീം, അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.

