Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ നിന്ന്...

കുവൈത്തിൽ നിന്ന് കൊച്ചി, തിരുവനന്തപുരം വിമാനങ്ങൾ ഞായറാഴ്ച മുതൽ

text_fields
bookmark_border
കുവൈത്തിൽ നിന്ന് കൊച്ചി, തിരുവനന്തപുരം വിമാനങ്ങൾ ഞായറാഴ്ച മുതൽ
cancel

കുവൈത്ത് സിറ്റി: രണ്ടു മാസത്തോളം നീണ്ട ഇടവേളക്കുശേഷം കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നു. ഞായറാഴ്ച മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലൽ-4,5 (ടി-4,ടി-5) എന്നിവിടങ്ങളിൽ നിന്ന് കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവ സർവിസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവിസ്.

കുവൈത്ത് എയർവേസ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്നു സർവിസുകളും, ജസീറ എയർവേസ് കൊച്ചിയിലേക്കുമാണ് സർവിസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് പിറകെ ഫെബ്രുവരി 28നാണ് കുവൈത്ത് വിമാനത്താവളവും വ്യോമപാതയും അടച്ചിട്ടത്. ഇതിനിടെ കുവൈത്തിനെതിരായ ആക്രമണം രൂക്ഷമാകുകയും വിമാനത്താവളം ലക്ഷ്യമിട്ട് ഒന്നിലേറെ ആക്രമണങ്ങൾ നടക്കുകയും ഉണ്ടായി. സഥിതിഗതികൾ ശാന്തമായതോടെ വ്യാഴാഴാഴ്ച രാത്രിയാണ് വ്യോമപാതയും വിമാനത്താവളവും തുറക്കുന്നതായി കുവൈത്ത് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചത്.

ഘട്ടം ഘട്ടമായിട്ടായിരിക്കും വിമാനങ്ങളുടെ സർവിസുകൾ പുനരാരംഭിക്കുക. കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള മറ്റു വിമാനങ്ങൾ വൈകാതെ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുവൈത്ത് വിമാനത്താവളം അടച്ചതോടെ സൗദിയിലെ ദമ്മാം,ഖൈസുമ വിമാനത്താവളങ്ങളെയാണ് കുവൈത്തിലെ യാത്രക്കാർ ആശ്രയിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait airwaysflightsJazeera AirwaysKuwait International AirportMiddle East Conflict
News Summary - Kuwait-Kochi, Thiruvananthapuram flights from Sunday
Next Story