കുവൈത്ത് ക്നാനായ വുമൺസ് ഫോറം മദേഴ്സ് ഡേ, നഴ്സസ് ഡേ ആഘോഷം
text_fieldsകുവൈത്ത് ക്നാനായ വുമൺസ് ഫോറം മദേഴ്സ് ഡേ, നഴ്സസ് ഡേ ആഘോഷം യുനൈറ്റഡ്
ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മേരി ലിറ്റി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷന്റെ പോഷക സംഘടനയായ കുവൈത്ത് ക്നാനായ വുമൺസ് ഫോറം (കെ.കെ.ഡബ്ല്യു.എഫ്) മദേഴ്സ് ഡേയും നഴ്സസ് ഡേയും ആഘോഷിച്ചു. കെ.കെ.ഡബ്ല്യു.എഫ് ചെയർപേഴ്സൻ സിനി ബിനോജ് ഓലിക്കൽ അധ്യക്ഷതവഹിച്ചു. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മേരി ലിറ്റി ഉദ്ഘാടനംചെയ്തു. കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷൻ പ്രസിഡന്റ് ജോസ്കുട്ടി പുത്തൻതറ, ജനറൽ സെക്രട്ടറി ജോജി ജോയി പുലിയൻമാനയിൽ, ട്രഷറർ അനീഷ് ജോസ് മുതലുപിടിയിൽ എന്നിവർ ആശംസകളറിയിച്ചു.
നീതു മാത്യു കഴകാടിയിൽ അവതാരികയായി. സെക്രട്ടറി ജാസിൻ റെനീസ് ഇലവുംകുഴിപ്പൽ സ്വാഗതവും ട്രഷറർ മാലി ബിജു കവലക്കൽ നന്ദിയും പറഞ്ഞു.
അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടിയിൽനിന്ന്
കെ.കെ.ഡബ്ല്യു.എഫ് മുതിർന്ന അമ്മമാരെയും, നഴ്സുമാരെയും, മറ്റു മേഖലകളിൽ ജോലിചെയ്യുന്നവരും, അഞ്ചും അതിൽ കൂടുതലും കുട്ടികളുള്ള അമ്മമാരെയും, നാട്ടിൽനിന്നും വന്ന അമ്മമാരെയും ചടങ്ങിൽ ആദരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ പ്രോഗ്രാമിന് മാറ്റുകൂട്ടി. ഫോട്ടോഷൂട്ട് മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനം നൽകി. കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

