കുവൈത്ത് കെ.എം.സി.സി പയ്യന്നൂർ മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു
text_fieldsകുവൈത്ത് കെ.എം.സി.സി പയ്യന്നൂർ മണ്ഡലം ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി പയ്യന്നൂർ മണ്ഡലം ജനറൽ ബോഡി യോഗം അബ്ബാസിയ കെ.എം.സി.സി ഓഫിസിൽ കുഞ്ഞബ്ദുല്ല തയ്യലിന്റെ അധ്യക്ഷതയിൽ ചേർന്നു. ജനറൽ സെക്രട്ടറി പി.പി. അൻവർ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് കുവൈത്ത് കെ.എം.സി.സി പയ്യന്നൂർ മണ്ഡലം 2023-2025 വർഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് ഹൈദർ ഇ.എം.പി കവ്വായി, വൈസ് പ്രസിഡന്റുമാരായി മജീദ് നെക്ലി, ജബ്ബാർ കവ്വായി, ടി.എം. കരീം, മഹമൂദ് എട്ടിക്കുളം എന്നിവരെയും ജനറൽ സെക്രട്ടറിയായി എ.പി. റുവൈസ് കവ്വായിയെയും സെക്രട്ടറിമാരായി വി.കെ. ജുനൈദ് കൊറ്റി, സി.പി. നിസാർ രാമന്തളി, നൗഷാദ് മാതമംഗലം, അബൂബക്കർ എട്ടിക്കുളം എന്നിവരെയും തെരഞ്ഞെടുത്തു. ഷിഹാബ് എരമം കുറ്റൂരാണ് ട്രഷറർ. ജില്ല കൗൺസിലിലേക്ക് കുഞ്ഞബ്ദുല്ല തയ്യിൽ, പി. ആരിഫ് എട്ടിക്കുളം എന്നിവരെയും ജനറൽ ബോഡി തെരഞ്ഞെടുത്തു. യോഗത്തിൽ നൗഷാദ് മാതമംഗളം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

